കേരളം ചുട്ടു പൊള്ളുന്നു; ചിക്കന്‍ പോക്‌സ് രോഗവും കൂടുന്നു, വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Advertisement

കേരളത്തില്‍ അതി കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ ദിവസം കഴിയുംതോറും ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്. മഞ്ഞപ്പിത്തം പേലെയുള്ള രോഗങ്ങളും നേത്രരോഗങ്ങളുമൊക്കെ വേനല്‍ക്കാലത്ത് സര്‍വ്വസാധാരണമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. അതിനാല്‍ വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാന്‍ നാം മുന്‍കരുതലുകള്‍ എടുത്തേ മതിയാകൂ.

ശ്രദ്ധിക്കേണ്ട കാര്യം

രോഗത്തെ ചെറുക്കാന്‍ പ്രധാനമായും വേണ്ടത് ശുചിത്വം പാലിക്കുകയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

അസുഖം ബാധിച്ചതായി സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ വൈദ്യപരിശോധന നടത്തുക.

വറുത്തതും പൊരിച്ചതും, മൈദ കൊണ്ടുള്ളതുമായ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക

മദ്യം, ചായ, കാപ്പി തുടങ്ങി ശരീരത്തിനുള്ളില്‍ ചൂടുണ്ടാക്കുന്ന ഭക്ഷണവും പാനീയവും ഒഴിവാക്കുക.

ധാന്യത്തിന്റെ അളവ് കുറച്ച് പഴങ്ങളും കുമ്പളം, വെള്ളരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളും നന്നായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

മധുരം അധികമായുള്ള പലഹാരങ്ങള്‍, കട്ടിയുള്ള പാല്‍, തൈര് എന്നിവ ഒഴിവാക്കുക.

നിര്‍ജലീകരണം ഉണ്ടായാല്‍ നാരങ്ങാവെള്ളം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കുടിക്കുക.

ഇളം നിറങ്ങളിലുള്ള അയവുള്ള കോട്ടന്‍ വസ്ത്രം മാത്രം ധരിക്കുക.

മൂത്രത്തില്‍ അണുബാധയുള്ളവര്‍ ഞെരിഞ്ഞില്‍, രാമച്ചം, നന്നാറി തുടങ്ങിയവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക