പൊണ്ണത്തടിയുള്ളവരെ കേട്ടോളൂ, നിങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാര്‍!

തടി കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. പൊണ്ണത്തടിയാണ് അതെങ്കില്‍ പറയുകയും വേണ്ട. സ്ത്രീകളായാലും പുരുഷന്മാരായാലും സമാനം തന്നെയാണ് അവസ്ഥ. ഹൃദയ രോഗങ്ങള്‍, ഡയബറ്റിസ്, രക്ത സമ്മര്‍ദ്ദം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സാധാരണ പൊണ്ണത്തടിയുള്ളവരെ കാത്തിരിക്കാറ്. ടീനേജിലും യൗവനത്തിലുമെല്ലാം പൊണ്ണത്തടിയുള്ളവരെ കണ്ടാല്‍ പലരും കളിയാക്കാനും തുടങ്ങും. എന്നാല്‍ പൊണ്ണത്തടിയുള്ളവരോട് “ഡോണ്‍ട് വറി, ബീ ഹാപ്പി”.

പൊണ്ണത്തടിയുള്ള വ്യക്തികള്‍ കൂടുതല്‍ സന്തോഷവാന്‍മാരായി കാണപ്പെടുമെന്ന് പുതിയ പഠനം പറയുന്നു. പൊണ്ണത്തടിയുള്ളവര്‍ എന്ന് മുദ്ര കുത്തുന്നവര്‍ ഉള്ളില്‍ സന്തോഷവാന്‍മാരായിരിക്കാനാണ് സാധ്യതയെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Read more

ലൂയി മില്ലാര്‍ഡ്, ജ്യോര്‍ജ്ജ് ഡേവി സ്മിത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ ഫലങ്ങള്‍ എന്തായാലും നിരവധി പേര്‍ക്ക് സന്തോഷം നല്‍കുമെന്ന് തീര്‍ച്ച. തടി കൂടുതലുള്ളവര്‍ക്ക് സ്വച്ഛതയോടെയുള്ള മനസായിരിക്കും ഉള്ളതെന്ന് പഠനത്തില്‍ പറയുന്നു.