കൊച്ചി നേവി മാരത്തോൺ നാളെ

നാവിക സേന വാരാഘോഷത്തിന്റെ ഭാഗമായി ദക്ഷിണ നാവി കമാന്‍ഡ് നടത്തുന്ന കൊച്ചി നേവി നവംബർ 26 നു കൊച്ചിയിൽ നടക്കും. മാരത്തണിന്റെ ബ്രാന്‍ഡ് അംബാസിഡറായ പി.ടി. ഉഷ പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ടില്‍ നിന്നും രാവിലെ 5.25 ന് മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. പത്തു കിലോമീറ്ററോളം ഓടി ഉഷയും മാരത്തണിന്റെ ഭാഗമാകും. നൂറുകണക്കിനാളുകൾ മരത്തോണിൽ പങ്കെടുക്കുമെന്ന് നേവി അധികൃതർ പറഞ്ഞു. ഇന്ത്യൻ നേവി ആദ്യമായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കൊച്ചി കോർപറേഷൻ മുൻകൈയെടുത്ത കുറച്ചു വർഷങ്ങളായി മാരത്തോൺ സംഘടിപ്പിക്കുന്നുണ്ട്.