വന്ധ്യതാ ചികിത്സയില്‍ പുതിയ കണ്ടെത്തലുകളുമായി ഹെര്‍ബല്‍ ഹെറിറ്റേജ്

Advertisement

വന്ധ്യതാ ചികിത്സയില്‍ പുതിയ കണ്ടെത്തലുകളുമായി ഹെര്‍ബല്‍ ഹെറിറ്റേജ് ആശുപത്രി. മരുന്നുകളേക്കാളുപരി ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വന്ധ്യത തടയാനാവുന്ന ചികിത്സാരീതിയാണ് ഹെര്‍ബല്‍ ഹെറിറ്റേജിന്റേത്.

ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ സ്ത്രീകളില്‍ വന്ധ്യത വരാനുള്ള സാധ്യത വിവാഹത്തിനു മുന്‍പ് തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നും കേവലം 2 മാസത്തെ ചികിത്സ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ കൊണ്ട് പാര്‍ശ്വഫലങ്ങളില്ലാതെ പരിഹരിക്കാനാവുമെന്നും ഹെര്‍ബല്‍ ഹെറിറ്റേജ് മാനേജിംഗ് പാര്‍ട്ണര്‍ പി.ജി. പുരുഷന്‍ വൈദ്യര്‍ പറഞ്ഞു.

മാറുന്ന ജീവിത രീതികളും ഭക്ഷണ ക്രമവുമെല്ലാം യുവതലമുറയുടെ പ്രത്യുല്‍പാദനശേഷിയെ സാരമായി ബാധിക്കുന്നു. സ്ത്രീകളില്‍ കണ്ടുവരുന്ന പി.സി.ഒ.ഡി, എന്‍ഡോമെട്രിയോസിസ്, സ്തനാര്‍ബുദം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. വൈകി വിവാഹിതരാകുന്നതും വിവാഹ ശേഷം ഗര്‍ഭധാരണം വൈകിപ്പിക്കുന്നതും യുവ തലമുറയില്‍ സര്‍വസാധാരണമായി കഴിഞ്ഞു.

സ്‌കൂളുകള്‍ കേന്ദ്രമാക്കി ഹെര്‍ബല്‍ ഹെറിറ്റേജ് നടത്തിയ പഠനത്തില്‍ 90 ശതമാനം പെണ്‍കുട്ടികളിലും ആര്‍ത്തവ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. ഇവയെല്ലാം വന്ധ്യതയ്ക്ക് കാരണങ്ങളാണ്. കൃത്യമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദത്തെ അടിസ്ഥാനപ്പെടുത്തി മരുന്നുകള്‍ക്ക് പുറമേ ജീവിതചര്യ ക്രമീകരണത്തിനും പ്രാധാന്യം നല്‍കുന്ന നൂതന ചികിത്സാ സമ്പ്രദായമാണ് ഹെര്‍ബല്‍ ഹെറിറ്റേജിന്റെ പ്രത്യേകത. ഹെര്‍ബല്‍ ഹെറിറ്റേജ് മാനേജിംഗ് പാര്‍ട്ണര്‍ പി.ജി. പുരുഷന്‍ വൈദ്യര്‍, ഡയറക്ടര്‍ ഡോ. അര്‍ജുന്‍ പി. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.