രക്തസമ്മര്‍ദ്ദം കുറക്കാൻ ഇതാ 7  വഴികൾ !

 പണ്ട് കാലത്തൊക്കെ രക്തസമ്മര്‍ദ്ദം അഥവാ ഹൈ ബ്ലഡ് പ്രെഷര്‍ ഉണ്ടാകുക 50 വയസു കഴിഞ്ഞ ആളുകളില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. രക്തസമ്മര്‍ദ്ദം എന്ന ഭീകരന്‍ യുവത്വത്തെക്കൂടി പിടിമുറുക്കിത്തുടങ്ങി.
Advertisement

ഇതിനു പലതുണ്ട് കാരണങ്ങള്‍.  ടെന്‍ഷന്‍, അമിതവണ്ണം, അമിതമായി ഉപ്പ് ഉപയോഗിക്കുക, ഉറക്കക്കുറവ് അങ്ങനെ അനേകം കാരണങ്ങള്‍കൊണ്ട്   രക്തസമ്മര്‍ദ്ദം വരാം. രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതിനുള്ള കാര്യങ്ങളേക്കാള്‍ ഭീകരമാണ്, ഉണ്ടായശേഷം വരുന്ന രോഗങ്ങള്‍.  ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയവ പിടിപെടാന്‍ രക്തസമ്മര്‍ദ്ദം കാരണമാകും.

നമ്മുടെ ദിനചര്യയില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തിയാല്‍ താനെ ബ്ലഡ് പ്രെഷര്‍ കൂടുന്നത് ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും.  ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം കുറക്കാന്‍ സാഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം..

1 .  ഇലക്കറികള്‍

 ഇലക്കറികള്‍, പ്രത്യേകിച്ച് ചീരയില രക്തസമ്മര്‍ദ്ധം കുറക്കുന്നതിന് സഹായിക്കും. മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചീരയില ശീലമാക്കുന്നത് നന്നായിരിക്കും.

2. ഏത്തപ്പഴം

പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം . ഇത് ദിവസവും ഒരെണ്ണം വെച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.

3. പാട നീക്കിയ പാല്‍

പാല്‍ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എന്ന് പറയുമെങ്കിലും പാട നീക്കം ചെയ്ത പാല്‍ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പാലില്‍ രക്തസമ്മര്‍ദ്ദം നല്ലതുപോലെ കുറയ്ക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിനവും രാത്രി കിടക്കും മുന്‍പായി പാല്‍ ശീലമാക്കുന്നത് നന്നായിരിക്കും.
4. കിവിഫ്രൂട്ട്
കിവി ഫ്രൂട്ട് ആള് വിദേശിയാണ് എങ്കിലും ബി പി കുറക്കാന്‍ മുന്‍പന്തിയിലാണ്.  ചൈനക്കാരനായ ഈ പഴത്തില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു
5. തക്കാളി
തക്കാളിയില്ലാത്ത അടുക്കള നമ്മുടെ നാട്ടിലില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബി പിയുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ ഇനി യാതൊരുവിധ മടിയും കാണിക്കേണ്ട കാര്യമില്ല
6. വെളുത്തുള്ളി
വെളുത്തുള്ളി ശീലമാക്കിയാല്‍ പിന്നെ ബി പി കൂടുന്നതിനെ പറ്റി യാതൊരുവിധ ടെന്‍ഷനും വേണ്ട. രക്തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.  ഇത് ബി പി കൂടാനുള്ള സാഹചര്യങ്ങളെ ചെറുക്കുന്നു.
7. ബീന്‍സ്

നിസ്സാരമൊരു പച്ചക്കറിയാണ് ബീന്‍സ് എന്ന ചിന്ത വേണ്ട, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെ ഉപ്പ്, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കുകയോ കുറയ്ക്കുകയോ കൂടി ചെയ്താല്‍ രക്‌സ്തസമ്മര്‍ദ്ധം കൂടുന്നു എന്ന ടെന്‍ഷന്‍ നിങ്ങള്‍ക്ക് വേണ്ടേ വേണ്ട !