“കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി”: പ്രചാരണം ക്രിമിനൽ കുറ്റമാണെന്ന് എതിരൻ കതിരവൻ

Advertisement

 

കോവിഡിനെ പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തി എന്ന വാർത്തക്കെതിരെ മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ.

കോവിഡ് പ്രതിരോധിക്കാൻ ​ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിക്കുന്നത് ഫലപ്രദമാണെന്ന് കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിന് ഐ.സി.എം.ആറിന്റെ അഭിനന്ദമെന്ന് പറഞ്ഞ് കൊണ്ടാണ് പത്രത്തിൽ വാർത്ത വന്നത്.

“ഈ ഡോക്ടറെ പിടി കൂടേണ്ടതാണ്. ഇത് ക്രിമിനൽ പെരുമാറ്റമായി കണക്കാക്കണം. അറിവില്ലാത്തവർ പലരും ഇത് പിന്തുടർന്നേക്കാം. പത്രം ഇത് ശ്രദ്ധിക്കണമായിരുന്നു, മാത്രമല്ല ഈ വിഡ്ഢിത്തം അച്ചടിക്കാനും പാടില്ലായിരുന്നു,” എതിരൻ കതിരവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ ഡോക് റെ പിടി കൂടേൺടതാണ്,. This should be considered as criminal behavior. Many naïve people may succumb to this. Newspaper should have watched this and should not have printed this nonsense.

Posted by Ethiran Kathiravan on Wednesday, October 14, 2020