പുകവലി കോവിഡ് തടയുമോ ?

സന്ധ്യ രമേശ്

യൂറോപ്യന്‍ റെസ്പിറേറ്ററി ജേര്‍ണലില്‍ 2020 ജൂലൈയില്‍ അച്ചടിച്ചു വന്ന ഒരു ലേഖനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പക്ഷെ കഴിഞ്ഞാഴ്ച ആ ലേഖനം പിന്‍വലിക്കുകയുണ്ടായി.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നു മാത്രമല്ല കോവിഡ് രോഗിയുടെ അവസ്ഥയെ വഷളാക്കും എന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിന് ലോകാരോഗ്യ സംഘടന(WHO)യുടെ ഒരു അവലോകനത്തിലൂടെ 2020 ജൂൺ മുതല്‍ തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പുകവലി രോഗത്തെ നേരില്‍ ബാധിക്കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മരണസാദ്ധ്യത കൂടുതലാണ് എന്നുമായിരുന്നു അത്.

എന്നിരുന്നാലും, പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നതിന്റെ ആദ്യനാളുകള്‍ മുതല്‍ കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ പുകവലിക്ക് ഗുണകരമായഎന്തെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണം തുടങ്ങിയിരുന്നു. ചില ആദ്യകാല നിഗമനങ്ങളില്‍ പുകവലിരോഗം ബാധിക്കാതിരിക്കുന്നതിനോ രോഗത്താല്‍ മരിക്കാതിരിക്കുന്നതിനോ ഉള്ള സംരക്ഷണം നല്‍കുമെന്നുള്ള സൂചനകള്‍ ഉള്‍പ്പെട്ടിരുന്നു. അതുള്‍പ്പെട്ട പഠനമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പുകവലിക്കാര്‍ക്ക് കോവിഡ് -19 ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നും ഐസിയു പ്രവേശനം, വെന്റിലേഷന്‍ അല്ലെങ്കില്‍ മരണം എന്നിവയുണ്ടായവരില്‍ പുകവലിക്കാരുടെ എണ്ണം പുകവലിക്കാത്തവരെക്കാള്‍ കുറവാണെന്നുമാണ് ലേഖനം പറഞ്ഞത്. ലോകവ്യാപകമായിഈ വാര്‍ത്ത ജുഗുപ്‌സ സൃഷ്ടിക്കുകയും ലേഖനത്തിന്റെ അഞ്ചു രചയിതാക്കളില്‍ രണ്ടുപേര്‍ക്ക് പുകയില വ്യവസായവുമായി സാമ്പത്തികബന്ധമില്ല എന്നു തെളിയിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് ലേഖനം പിന്‍വലിച്ചത്.

ഈ പഠനത്തിന് അല്പം മുന്‍ചരിത്രവുമുണ്ട്. മുന്‍പ് നിരീക്ഷിച്ചതില്‍ നിന്നും ഒരു ക്രമരേഖയിലൂടെയാണ് പഠനം നീങ്ങിയത്. പ്രീ-പ്രിന്റ് എന്ന പേരില്‍ മുമ്പ് ഇതു പ്രസിദ്ധീകരിച്ചിരുന്നു.

2020 ഫെബ്രുവരിയില്‍ മെക്‌സിക്കോയില്‍ 2,36,439 രോഗികളിലാണ്പഠനം നടന്നത്. അവരില്‍ 89,756 പേര്‍ക്ക് അതായത് 38% ആളുകള്‍ക്ക് കോവിഡ്19 പോസിറ്റിവ് രേഖപ്പെടുത്തി. അവരുടെ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കിയതിനുശേഷം രോഗികള്‍ പ്രത്യേക പൊരുത്തമില്ലാത്ത പ്രായത്തിലുള്ളവര്‍, ഒന്നോ അതിലധികമോ രോഗങ്ങള്‍ ഉള്ളവര്‍, അതില്‍ പ്രത്യേകിച്ചും പ്രമേഹമുള്ളവര്‍, അമിതവണ്ണം, രക്തസമ്മര്‍ദ്ദം ഇവയുള്ളവര്‍ ആണെന്നു കണ്ടെത്തി.

കൂടാതെ, പുകവലിക്കാരല്ലാത്തവരെ അപേക്ഷിച്ച് നിലവിലെ പുകവലിക്കാര്‍ക്ക് കോവിഡ് രോഗനിര്‍ണയം നടത്താനുള്ള സാദ്ധ്യത 23 ശതമാനം കുറവാണെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിയു പ്രവേശനം, വായുസഞ്ചാരം, മരണം എന്നിവപോലുള്ള പ്രതികൂല ഫലങ്ങളുമായി പുകവലിക്കാരുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേര്‍ണല്‍ പിന്‍വലിച്ച നോട്ടീസില്‍ ഇങ്ങനെ കാണാം. “ലേഖകരില്‍ ഒരാള്‍ ഒരു സിഗരറ്റ് കമ്പനിക്ക് പുകയിലയുടെ ദൂഷ്യം കുറയ്ക്കുന്ന കാര്യത്തില്‍ ഉപദേശം നല്കിയിരുന്നയാളും ഒരാള്‍ സിഗരറ്റ് കമ്പനികളുടെതന്നെ സംരംഭമായ Tobacco Free World ചെയ്യുന്നപത്രാസ്സയന്‍സ് പാര്‍ക്ക് ആസ്ഥാനമാക്കിയുള്ള ഗ്രീക്ക് എന്‍ജിഒ ആയ NOSMOKE ഇന്റെമുഖ്യഇന്‍വെസ്‌റിഗേറ്ററും ആണ്. ഇരുവരും ലേഖനം മറ്റൊരു ജേര്ണലിന് കൊടുക്കാനും പദ്ധതിയിട്ടിരുന്നു.

ലേഖനത്തിന്റെ മുതിര്‍ന്ന രചയിതാവ് ഗ്രീക്ക് പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് കോൺസ്റ്റാന്റിനോസ് ഫാര്‍സാലിനോസ് സെന്റര്‍ ഫോര്‍ സയന്റിഫിക് ഇന്റഗ്രിറ്റിപിന്തുണയ്ക്കുന്നഗവേഷണലോകത്തെ വളരെ പ്രധാനപ്പെട്ട ഒരു പേരാണ്. കോവിഡ് -19 നെതിരെ നിക്കോട്ടിന്റെ സംരക്ഷണ ഫലത്തെ അനുകൂലിക്കുന്ന ചില വക്താക്കള്‍ പറയുന്നു. കഴിഞ്ഞവര്‍ഷവും പ്രീപ്രിന്റ് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കിടയില്‍ മറ്റൊരു ലേഖനം കൂടി പിന്‍വലിച്ചിരുന്നു. രോഗലക്ഷണങ്ങളില്‍നിന്നും പുകവലി സംരക്ഷിക്കുന്നുണ്ട് എന്നായിരുന്നു അത്. ഈ വിഷയം സംബന്ധിച്ച് മറ്റു പഠനങ്ങളൊന്നും പിന്‍വലിക്കല്‍ പട്ടികയില്‍ വന്നിട്ടില്ല.

ഇത്തരം പഠനങ്ങളെല്ലാം ആകസ്മികങ്ങളല്ലാത്തതും മുന്‍കാലങ്ങളിലെ തുടങ്ങിവെച്ചിട്ടുള്ളതുമാണ്.

“ദിവസേനയുള്ള പുകവലിക്കാരെ” പരിശോധിക്കുന്ന പഠനങ്ങള്‍ പലപ്പോഴും പഠനത്തില്‍ പങ്കെടുക്കുന്നവരുടെ പുകവലി ശീലങ്ങളുടെ ചരിത്രവും ആവൃത്തിയുംകൃത്യമായിനിത്യം വലിക്കാത്തവര്‍, അടുത്തിടെ പുകവലി ഉപേക്ഷിച്ചവര്‍, ഒരിക്കലും വലിക്കാത്തവര്‍ എന്നിങ്ങനെ രേഖപ്പെടുത്തിക്കൊള്ളണമെന്നില്ല. ഇതേപ്രശ്‌നം വൈറസ് ബാധിതരുടെ കണക്കെടുപ്പിലും സംഭവിക്കാറുണ്ട്. കാരണം പുകവലിക്കാരിലുള്ള മന്ദഗതിയിലുള്ള രോഗപ്രതിരോധപ്രതികരണം ആന്റിബോഡികള്‍ വേഗത്തില്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുന്നു.

പണ്ഡിതലോകംപങ്കുവെക്കുന്ന ജേര്ണലുകളില്‍ സ്ഥിരീകരിക്കാത്ത സംഗതികള്‍ വന്നുചേരുന്നത് ആശയക്കുഴപ്പങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കൊറോണയുടെ ആദ്യ വ്യാപനസമയത്തും സംഭവിച്ചത് ഇതാണ്. അത് തെറ്റായ ധാരണകള്‍ പരക്കാന്‍ ഇടയാകുന്നു.

കടപ്പാട് : സന്ധ്യ രമേശ്| ദി പ്രിന്റ്

Read more

———————————————-
സ്വതന്ത്രവിവര്‍ത്തനം: സാലിഹ്റാവുത്തര്‍