പുകഞ്ഞമരുന്ന മാലിന്യം

ശ്രീരാഗ് കുറുവാട്ട്‌

“പുകവലി ആരോഗ്യത്തിന് ഹാനികരം, ശ്വാസകോശം സ്പോഞ്ച് പോലെയാണ്, ഒരു ശരാശരി മനുഷ്യന്റെ ഒരുവർഷത്തെ പുകവലി ഇത്രത്തോളം വരും!!
” നമ്മളുടെ മനസ്സിൽ പതിഞ്ഞ വാക്കുകളാണ് ഇവ ഓരോന്നും. ആയതിനാൽ പുകവലിയെ കുറിച്ചല്ല, മറിച്ച് നമ്മൾ സംസാരിക്കാത്ത,കാണാതെ പോകുന്ന പുകവലി മാലിന്യ പ്രശ്നത്തെ കുറിച്ചാണ് പറയുന്നത്.

കത്തിയമരുന്ന സിഗരറ്റ് എന്ത് മാലിന്യമാണ് ഉണ്ടാക്കുന്നതല്ലെ ? വീടിന് പുറത്തിറങ്ങിയ മാലിന്യക്കൂമ്പാരങ്ങൾ കണ്ടുമടുത്ത നമ്മുടെ കണ്ണുകൾക്ക് കത്തിത്തീർന്ന സിഗരറ്റ് കുറ്റികൾ(Butts) വലിയ പ്രശ്നം ആയിരിക്കില്ല. എന്നാൽ മറ്റു മാലിന്യങ്ങൾ പോലെതന്നെ ഒരുപക്ഷേ അതിനേക്കാൾ ഒരു കൊടും ഭീകരനാണ് സിഗരറ്റ് വലിച്ചെറിയുന്നത്തിലടെ ഉണ്ടാകുന്ന മാലിന്യം..

പൊതുഇടങ്ങളിൽ പുകവലി നിരോധിച്ച നമ്മുടെ നാട്ടിൽ ഇതേ പൊതുഇടങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ സിഗരറ്റ് കുറ്റികൾ കാണുന്നത്!. പക്ഷേ മറ്റു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കപ്പെടുന്നത് പോലെ ഈ സിഗരറ്റ് മാലിന്യം ശേഖരിക്കപ്പെടാൻ സാധ്യതകുറവെന്നതാണ് ഈ സിഗരറ്റ് മാലിന്യപ്രശ്നം നമ്മുക്കു മുന്നിൽ സങ്കീർണമാക്കുന്നത്.

ഇത്തരത്തിൽ ശേഖരിക്കപ്പെടാത്ത സിഗരറ്റ് മാലിന്യം, നദികളാലും പുഴകളാലും സമ്പന്നമായ നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകളിൽ എത്തിച്ചേരുന്നു, അമേരിക്കയിലേ San diego സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ പറയുന്നു, സിഗരറ്റ് മാലിന്യം ഉപ്പുവെള്ളത്തെയും ശുദ്ധജലത്തെയും ഒരുപോലെ മലിനീകരിക്കപ്പെടുത്തുന്നുയെന്ന്. ഇത് നമ്മുടെ മത്സ്യസമ്പത്തിനെയുംസ്വാധീനിക്കും. ചുരുക്കിപ്പറഞ്ഞാൽ പുകവലിക്കുന്നവരെ മാത്രമല്ല നമ്മുടെ തീൻമേശയെ വരെ ബാധിക്കുന്നുവെന്ന്.

പുകയില ചെടികൾ നട്ടുപിടിപ്പിച്ചു ഉല്പാദിപ്പിക്കുന്നത് മുതൽ പുകവലിച്ചു വലിച്ചെറിയുന്നത് വരെ നാം നമ്മുടെ പരിസ്ഥിതി നാശത്തിന് വലിയ തുകയാണ് കൊടുക്കുന്നത്. വലിയ വില …..

2012ലെ കണക്കുപ്രകാരം ലോകത്താകമാനം 7.5 മില്യൺ മെട്രിക് പുകയില ഉൽപാദിപ്പിക്കപ്പെടുന്നു.ഇതിനായി 125 രാജ്യങ്ങൾ 4.3 മില്യൺ ഹെക്ടർ ഭൂമി ഉപയോഗിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യം ഇതിനേക്കാൾ എത്രയോ കൂടുതലാണ്. ലോകത്തിലെ 90% പുകയിലയും ഉൽപാദിപ്പിക്കുന്നത് ഇന്ത്യ ചൈന ബ്രസീൽ രാജ്യങ്ങളിലാണ്. 1970 മുതൽ ഇതുവരെയായി ഏകദേശം 1.5 മില്യൺ ഹെക്ടർ വനവിസ്തൃതി ഇതിനെ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലാകട്ടെ 1962 – 2002 കാലഘട്ടത്തിലായി 68,000 ഹെക്ടർ ( വർഷം 1700 ഹെക്ടർ )വനവിസ്തൃതി നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരത്തിൽ പുകയില കൃഷിയും ഉൽപ്പാദന കമ്പനികളും കൂടുതൽ സ്ഥിതിചെയ്യുന്നത് വികസിത-വികസ്വര രാജ്യങ്ങളിലാണ് എന്നതും മറ്റൊരു വസ്തുതയാണ്. പുകയില കൃഷിക്ക് വല്ലാത്ത രീതിയിൽ രാസപദാർത്ഥങ്ങൾ തളിക്കുന്നതും, ഇത് കർഷകരെ ആരോഗ്യത്തെ ബാധിക്കുന്നതും നമ്മുടെ പരിസ്ഥിതി ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു എന്നുതന്നെ പറയാം.

പരിസ്ഥിതി, ആവാസവ്യവസ്ഥയെ കാലാകാലങ്ങളായി ഈ കൃഷി രീതി ബാധിക്കുമ്പോഴും പരമപ്രധാനമാണ് ഉൽപ്പാദക മാലിന്യം. 1995 ചില പഠനങ്ങൾ നടന്നപ്പോൾ രണ്ട് മില്യൺ മെട്രിക് ഖര മാലിന്യവും,30000 മെട്രിക് നിക്കോട്ടിൻ അടങ്ങിയ മാലിന്യവും, 20000 മെട്രിക് രാസമാലിന്യം ഇതുവഴി ഉൽപാദിപ്പിക്കപ്പെടുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് 1999 ആയപ്പോഴേക്കും 2.6 ബില്യൺ ഖര മാലിന്യവും, 209 രാസ മാലിന്യവുമായി വർദ്ധിച്ചു. അതിനു ശേഷമുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് WHO തന്നെ സമ്മതിക്കുന്നു. അതിനുശേഷം ഉത്പാദകർ കൃത്യമായ വിവരങ്ങൾ നൽകിയില്ല എന്ന് വേണം അനുമാനിക്കാൻ. മാത്രമല്ല 2000 ആയപ്പോഴേക്കും ഇത്തരത്തിലുള്ള വലിയ സിഗരറ്റ് കമ്പനികളിലെ മാലിന്യ പ്രശ്നം പരിസ്ഥിതി പ്രവർത്തകർ ഉയർത്തിക്കൊണ്ടുവന്നു എന്നത് യാഥാർത്ഥ്യമാണ്. മലേഷ്യ പുകയില ഉൽപ്പന്നങ്ങൾക്ക് 110% നികുതി ഉയർത്തി പാക്കിങ്ങിൽ മാറ്റംവരുത്താൻ തീരുമാനിച്ചപ്പോൾ 2016 മാർച്ച് മാസം ബ്രിട്ടീഷ് അമേരിക്കൻ ടോബാക്കോ കമ്പനി വിയറ്റ്നാമിലേക്ക് പറിച്ചുനട്ടു, ഇതേ കമ്പനിക്കു നേരെ 2013 ൽ പാരിസ്ഥിതിക പ്രശ്നം ഉയരുകയും, ഉഗാണ്ടൻ പാർലമെൻറ് നിയമം പാസാക്കുകയും ചെയ്തതോടെ കമ്പനിയെ കെനിയയിലേക്ക് മാറ്റേണ്ടിവന്നു.

അതുകൊണ്ടുതന്നെ പുകയില സിഗരറ്റ് ഉൽപ്പാദക മാലിന്യ പാരിസ്ഥിതിക പ്രശ്നങ്ങൾ കാലാകാലങ്ങളിലായി ലോകത്താകമാനം ചർച്ചാവിഷയമാണ്. പക്ഷേ നമ്മൾക്ക് എന്തുകൊണ്ടോ ഇത് ഒരു ചർച്ചാവിഷയമല്ല, മാലിന്യ പ്രശ്നം പ്രശ്നമല്ല!!!! ഇന്ത്യ ഗേറ്റ്നെക്കാളും ലോട്ടസ് ടെമ്പിളിന്നെക്കാളും വലിയ ഉയരമുള്ള ഗാസിയാബാദിലെ മാലിന്യക്കൂമ്പാരത്തിന് ഉയരം കൂടുമ്പോൾ അത് കണ്ട് എയർപോർട്ട് അതോറിറ്റിക്ക് കത്ത് അയക്കേണ്ടി വന്ന നാട്ടിൽ ഒരു സിഗരറ്റുകുറ്റി ഒരു ചർച്ചാ വിഷയമേ ആയിരിക്കില്ലന്നറിയാം.

ഒരു ബില്യണിൽ കൂടുതൽ പുകവലിക്കാർ ഉള്ള ഈ ലോകത്ത് സിഗരറ്റ് ഉൽപാദകരുടെ മാലിന്യ ത്തേക്കാൾ പ്രധാനമാണ് പുകവലിക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ. അമേരിക്കയിൽതന്നെ മൂന്നിൽ ഒരാൾ സിഗരറ്റ് ഉപയോഗശേഷം വലിച്ചെറിയുന്നു എന്ന് പറയുമ്പോൾ ലോകത്തെ മൊത്തം പുകവലിക്കാരിൽ 12% ഉള്ള നമ്മുടെ രാജ്യത്തെ മാലിന്യ ഉത്പാദനം എത്രയായിരിക്കും???ഔദ്യോഗികപരമായി ഒരു രേഖയും ലഭ്യമല്ല എന്ന് തന്നെ പറയാം. ഏകദേശം 1950 കളിലാണ് പുകവലി എളുപ്പമാക്കാൻ എന്ന തക്കവണ്ണം സിഗരറ്റിൽ ഫിൽട്ടർ വരുന്നത്.( യഥാർത്ഥത്തിൽ ഇത് ആരോഗ്യപ്രശ്നം കൂടുതൽ വഷളാക്കിയതാണ്) പക്ഷേ ഈ പഞ്ഞി പോലുള്ള ഈ വസ്തു ( ബഡ്സ്) യഥാർത്ഥത്തിൽ സിന്തറ്റിക് പോളിമർ( cellulos Acetate )ആണ്.അതായത് പ്ലാസ്റ്റിക് വസ്തു കൂടെ 7000 ത്തിൽ കൂടുതൽ രാസവസ്തുക്കളും ഇതിൽ ഉൾപ്പെടും.1999 ജൂലൈ 12ന് പൊതുഇടങ്ങളിൽ പുകവലി നിയമപരമായി നിരോധിച്ച നമ്മുടെ കൊച്ചു കേരളത്തിലും ഇന്നും പൊതുഇടങ്ങളിൽ ഇതേ സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞത് കാണാം. ഇത്തരത്തിൽ പ്ലാസ്റ്റിക്കുകൾ വഴി നിർമ്മിതമായ സിഗരറ്റ് ബട്ട്സും കത്തിയമരുമ്പോൾ ഉണ്ടാവുന്ന ചാരവും ഭൂരിഭാഗവും ജലസ്രോതസിലേക്കാണ് എത്തിച്ചേരുന്നത്. നമ്മുടെ നാട്ടിൽ ഹരിതകർമമ സേന വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യംശേഖരിക്കപ്പെടുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള മാലിന്യം ശേഖരിക്കപ്പെടുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള സിഗരറ്റ് ബട്ടസ് മാലിന്യം ശേഖരിക്കപ്പെടുന്നില്ലയെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള സിഗരറ്റ് ബഡ്സ് ശേഖരിക്കപ്പെട്ട തന്നെ നിലവിൽ നമുക്ക് റീസൈക്കിൾ ചെയ്യാൻ സാധിക്കില്ലതാനും. ബഡ്സ് ഒരു പോളിമർ പ്ലാസ്റ്റിക്കായതിനാൽ റീസൈക്കിൾ ചെയ്യാൻ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി പ്രായോഗികമല്ലെന്ന് സാരം.
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ സിഗരറ്റ് ഉൽപാദനം തുടങ്ങി ഉപയോഗശേഷം വരെ ഉണ്ടാകുന്ന മാലിന്യം ശേഖരിക്കപ്പെടുകയോ? ശാസ്ത്രീയമായി സംസ്കരിക്കപ്പെടുകയോ ചെയ്യുന്നില്ല. സിഗരറ്റ് മാലിന്യം വഴി ആരോഗ്യ-പരിസ്ഥിതി ഇത്രയും പ്രശ്നങ്ങൾ മുന്നോട്ട് വച്ച സ്ഥിതിക്ക് ചില പരിഹാര സാധ്യതയും മുന്നോട്ട് വെക്കാം!..

1.പൊതു ഇടങ്ങളിലെ പുകവലി കർശനമായി നിയന്ത്രിക്കുക.

2. ബഡ്സും ചാരവും വേർതിരിച്ച് വീടുകളിൽ/സ്ഥാപനങ്ങളിൽ സൂക്ഷിക്കുക.

3. മാലിന്യങ്ങൾ തന്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശേഖരിക്കുക.

4.ഓരോ ഗ്രാമ പഞ്ചായത്ത്/നഗരസഭ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യം നിക്ഷേപിക്കാവുന്നാ Bin point സ്ഥാപിക്കുക. (അമേരിക്കയിലെ ടെറസൈക്കിൾ സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്).

5.ബഡ്സ് പ്ലാസ്റ്റിക് പോളിമർ ഉത്പന്നം ആയതിനാൽ റീസൈക്കിൾ സാധ്യത പരിപോഷിപ്പിക്കാൻ മുൻകൈ എടുക്കണം.( ഇന്ത്യയിൽ ഇത്തരത്തിൽ ചെറിയ സ്റ്റാർട്ടപ്പുകൾ ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് ഗവൺമെൻറ് സഹായമെത്തിക്കുക)

6.പുകവലിക്കുന്നത് പോലെതന്നെ മാലിന്യവും ഹാനികരമാണെന്ന് പൊതുബോധം സൃഷ്ടിക്കുക.കമ്പനികളുടെ CSR തുക ഇതിനായി വിനിയോഗിക്കാൻ ആവശ്യപ്പെടുക.

7.2016ലെ പ്ലാസ്റ്റിക് റെഗുലേഷൻ ആക്ട് പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപാദകർ തന്നെ എക്സ്റ്റൻഡഡ് പ്രൊഡ്യൂസ് റെസ്പോണ്സിബിലിറ്റി പ്രകാരം തിരിച്ചെടുക്കാൻ നിഷ്കർഷിക്കുന്നുണ്ട്. ( മാലിന്യം ഉത്പാദകർ തന്നെ തിരിച്ചെടുക്കുന്ന സ്വീഡൻ മാതൃക )ആയതിനാൽ ഇത്തരത്തിൽ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോണ്സിബിലിറ്റി സിഗരറ്റ് മാലിന്യത്തിൻ്റെ കാര്യത്തിലും നടപ്പിലാക്കുക. ( ലോക ആരോഗ്യ സംഘടന ഈ മാതൃക മുന്നോട്ടുവെച്ചിട്ടുണ്ട്)

8. പുകയില വസ്തുക്കളുടെ ഉത്പാദകരുടെ മാലിന്യത്തിന്റെ തോത്, അതാത് സംസ്ഥാന PCB വഴി ശേഖരിക്കുക, ശാസ്ത്രീയമായ സംസ്കരണം ഉറപ്പുവരുത്തുക.

9. ബഡ്സ് മാലിന്യം നിലനിൽക്കുന്ന പൊതുഇടങ്ങളിൽ ശുചീകരണ യത്നങ്ങൾ സംഘടിപ്പിക്കുക.ശേഖരിക്കപ്പെടുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക.