ലെ, ബിയറിക്കാര്‍; എന്തുപറഞ്ഞിട്ടും കാര്യമില്ല 'വിത്തൗട്ട് ബിയര്‍ നോ ചിയര്‍'

അമിതമായാല്‍ അമൃതും വിഷമെന്നാണ് ചൊല്ലെങ്കിലും മദ്യത്തിന്റെ കാര്യത്തില്‍ ഇതിന് അമതമാവേണ്ട കാര്യമൊന്നുമില്ല. എന്നാല്‍, പിന്നെ അത് വേണ്ട. ബിയറാകാം. ബിയര്‍, മ്ദ്യമല്ലല്ലോ! എന്നാണ് പൊതുവെ സെറ്റാക്കിയിരിക്കുന്നത്. ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ ബിയറിനെ ബിയറടിക്കാര്‍ വെച്ചിരിക്കുന്നത് വേറെ ലെവലിലാണ്. സോഷ്യല്‍ ഡ്രിങ്ക് എന്നാണ് വിളിപ്പേരെങ്കിലും ബിയറടിക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അതിനിപ്പോ എന്താ, മദ്യമല്ലല്ലോ കുടിക്കുന്നത്, ബിയറല്ലേ എന്ന് ചോദിക്കുന്നവര്‍ക്കാണ് ഇനി പറയാന്‍ പോകുന്നത്. ബിയറിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു പ്രോബ്ലവും ഇല്ല എന്ന് കരുതുന്നവരാണ് പൊതുവെയുള്ള ബിയറടിക്കാര്‍. എന്നാല്‍, ശരീരത്തിന്റെ ഭാരം കൂടി ബോഡി സ്‌റ്റൈലിനെ ബാധിക്കുമ്പോഴായിരിക്കും ബിയറടിയുടെ “നിഗുണം” കാണാന്‍ സാധിക്കുക.

ബിയര്‍ കുടിക്കുന്നവര്‍ക്ക് “ബിയര്‍ബല്ലി” വരുമെന്നതാണ് ഇതില്‍ ഏറ്റവും വലിയ ദോഷം. അതായത്, വയറിനു തൂക്കം കൂടും. അതായത്, വയര്‍ചാടും. കാരണം മറ്റൊന്നുമല്ല. കലോറി തന്നെ. ഒരു ബിയറില്‍ ശരാശരി 150 കലോറിയാണുണ്ടാവുക. സാധാരണ ബിയറടിക്കാര്‍ ഒന്നില്‍ നിര്‍ത്താനുള്ള സാധ്യത കുറവാണ്. അപ്പോള്‍ കലോറിയുടെ അളവ് കൂടുകയും ചെയ്യും. കലോറി കൂടിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് വയറിന്റെ ഭാഗത്തായിരിക്കും കൂടുതലാവുക. അതോടെ, ബിയര്‍ബെല്ലിക്ക് വഴിവെക്കുകയും ചെയ്യും. ബിയറിനോടൊപ്പം കഴിക്കുന്ന ഭക്ഷണവും ശരീരത്തില്‍ കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകാറുണ്ട്.