കോവിഡിന് ശേഷം പ്രതിരോധശേഷി കുറയുന്നതായി ആയുര്‍വേദ വിദഗ്ധര്‍

പ്രതിരോധ ശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. പ്രതിരോധശേഷി കുറവ് മൂലമാണ് കുട്ടികളില്‍ ഇടക്കിടെ പനി ബാധിക്കുന്നതായി കാണുന്നതെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് പറഞ്ഞു. കോവിഡിനു ശേഷമുള്ള ജീവിതശൈലി പ്രതിരോധശേഷിയെ ദുര്‍ബലമാക്കിയിരിക്കുന്നു. വൈറ്റമിന്‍ ഡി-3 ബി-12 എന്നിവയുടെ കുറവുകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ‘ദുര്‍ബലമായ പ്രതിരോധശേഷി മൂലം കുട്ടികള്‍ക്ക് ഇടക്കിടെ പനി ബാധിക്കുന്നത് ഇപ്പോഴും തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ധാരാളമാണ്’, നീലകണ്ഠന്‍ മൂസ്സ് വെളിപ്പെടുത്തി.

പൊതുവായ ആരോഗ്യവും, പ്രതിരോധശേഷിയും അഭിമുഖീകരിയ്ക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഗുണമേന്മയുള്ള ഔഷധങ്ങള്‍ നിര്‍ണ്ണായകമാണെന്ന് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദുനാരായണന്‍ മൂസ് പറഞ്ഞു. ‘ഔഷധ നിര്‍മ്മാണത്തിന്റെ അവിഭാജ്യഘടകമായ ഗുണമേന്മ കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു. അപ്രകാരമുള്ള മാനദണ്ഡങ്ങള്‍ കൃതമായി പിന്തുടരുകയും കര്‍ക്കശ്ശമായ ഗുണനിലവാര പരിശോധനകള്‍ ഉറപ്പാക്കുകയും ചെയ്യുന്നവയാണ് വൈദ്യരത്നം ഔഷധശാലയുടെ മൂന്നു ഔഷധ നിര്‍മ്മാണ യൂണിറ്റുകളും’ അദ്ദേഹം പറഞ്ഞു.

പ്രതിരോധശേഷിയെ കോവിഡ് പ്രതികൂലമായി എങ്ങനെയെല്ലാം ബാധിച്ചുവെന്നതിനെപറ്റി വിശദീകരിച്ച അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ് വൈറ്റമിന്‍ ഡി-3, ബി-12 എന്നിവ കുറയുന്നതിന്റെ സാഹചര്യം വ്യക്തമാക്കി. ‘പ്രാഥമികമായും കാണാനാവുന്നത് വൈറ്റമിന്‍ ഡി-3, ബി-12 എന്നിവയുടെ കുറവാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ വന്ന ഗണ്യമായ കുറവും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ഭാഗമായുള്ള ശാരീരകവും, മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്നതാണ് അതിനുള്ള കാരണങ്ങള്‍’.

വൈറ്റമിന്‍ ഡിയുടെ കുറവ് വീട്ടിലിരുന്ന ജോലിയുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെടുത്താമെങ്കില്‍ വൈറ്റമിന്‍ 12-ന്റെ കാര്യത്തില്‍ മോശം ഭക്ഷണശീലം, വ്യായാമില്ലാത്ത ജീവിതശൈലി, ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണെന്ന് അഷ്ടവൈദ്യന്‍ ഡോ. കൃഷണ്ന്‍ പറഞ്ഞു.

‘സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ആശങ്കജനകമാണ്. ഞങ്ങളുടെ ചികിത്സ തേടുന്നവരില്‍ 98 ശതമാനവും സമ്മര്‍ദ്ദം നേരിടുന്നവരാണ്. പ്രായഭേദമന്യെ ഈയവസ്ഥ ബാധകമാണ്. കുട്ടികളുടെ പഠനത്തെക്കുറിച്ചുളള വ്യാകുലതകളുടെ പേരില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന മാതാപിതാക്കള്‍ വരെ ചികിത്സ തേടുന്നവരില്‍ ഉള്‍പ്പെടുന്നു’, അദ്ദേഹം പറഞ്ഞു.

മാറുന്ന ജീവിതസാഹചര്യങ്ങള്‍ക്കും, ജീവിതശൈലികള്‍ക്കും അനുസൃതമായ ആരോഗ്യപരിപാലന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നൂതനമായ രണ്ടു സംരഭങ്ങള്‍ക്ക് വൈദ്യരത്നം തുടക്കം കുറിക്കുകയാണ്. അമ്മയും കുഞ്ഞും: പ്രസവ ശുശ്രൂഷ, അംഗന എന്നിവയാണ് ഈ സംരഭങ്ങള്‍.

അമ്മയും കുഞ്ഞും:
പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും സ്മ്പൂര്‍ണ്ണ ആയുര്‍വേദ പരിചരണം അവരുടെ വീടുകളില്‍ തന്നെ ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയാണ് അമ്മയും, കുഞ്ഞും: പ്രസവ ശുശ്രൂഷ. വൈദ്യരത്നം കോഴിക്കോട് ട്രീറ്റ്മെന്റ് സെന്ററില്‍ ആണ് പദ്ധതി ആദ്യമായി നടപ്പില്‍ വരുത്തുക.

സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തന്നെ ശാസ്ത്രീയ രീതിയില്‍ നല്‍കുന്ന പരമ്പരാഗത പ്രസവരക്ഷാ ചികിത്സയില്‍ ആയുര്‍വേദ വിധി പ്രകാരമുളള ഉഴിച്ചില്‍, വേതുകുളി, മുഖലേപം മുതലായ ചികിത്സകള്‍ ഉള്‍പ്പെടുന്നു. 14, 21, 28 ദിവസങ്ങളിലെ വ്യത്യസ്ത പാക്കേജുകളില്‍ ലഭ്യമായ ഈ ചികിത്സ വിദഗ്ധരായലേഡി ഡോക്ടര്‍മാരുടെയും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും മേല്‍നോട്ടത്തില്‍ ചെയ്യുന്നു. ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്ത അരിഷ്ടം, ലേഹ്യം മുതലായ പ്രസവരക്ഷാ ഔഷധങ്ങളും കൂടി ചേര്‍ന്നതാണ് പാക്കേജുകള്‍.

ചികിത്സയോടൊപ്പം അബ്ഡോമിനല്‍ ബാന്‍ഡേജ് (വയറു കെട്ടല്‍), പോസ്റ്റ് നാറ്റല്‍ യോഗ, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, ടെന്‍ഷന്‍, ഉത്ക്കണ്ഠ തുടങ്ങിയ മാനസിക വിഷമങ്ങള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ടും കൗണ്‍സിലിംഗും ലഭ്യമാണ്.

പ്രസവരക്ഷക്കും, അമ്മയുടെയും കുഞ്ഞിന്റെയും എണ്ണ തേച്ചുകുളി മുതലായ കാര്യങ്ങള്‍ക്കും ആളെ കിട്ടുവാന്‍ പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രീയ രീതിയില്‍ അവരവരുടെ വീടുകളില്‍ തന്നെ അത്തരം ചികിത്സക്കുള്ള അവസരമൊരുക്കുകയാണ് കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റര്‍.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍: 9746732696, 0495-2302696

അംഗന:

ആയുര്‍വേദ മേഖലയില്‍ നൂറ്റാണ്ടുകളുടെ പരിചയവും, അനുഭവ സമ്പത്തുമുള്ള വൈദ്യരത്നം ഗ്രൂപ്പിന്റെ മറ്റൊരു നൂതന സംരഭമാണ് അംഗന. സ്ത്രീ ശാക്തീകരണത്തിനുള്ള വൈദ്യരത്നത്തിന്റെ സംഭാവനയാണ് ഈ പദ്ധതി. പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും ആയുര്‍വേദത്തിലൂടെ കരുത്ത് പകരാന്‍ അംഗന ലക്ഷ്യമിടുന്നു. ആയുര്‍വേദത്തിലൂടെ കൗമാര പ്രായക്കാര്‍ക്കുള്ള കരുതല്‍, ശാക്തീകരണം, ആരോഗ്യം എന്നിവയാണ് അംഗനയുടെ ലക്ഷ്യങ്ങള്‍.

സ്ത്രീകളുടെ മാനസികവും, ശാരീരികവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള പ്ലാറ്റ്ഫോമാണ് അംഗന. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 1800 425 12221 എന്ന നമ്പറില്‍ വിളിക്കാം. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ വൈദ്യരത്നത്തിലെ 30 ഡോക്ടര്‍മാരടങ്ങിയ പാനല്‍ സജ്ജമാണ്.
ശാരീരികവും, മാനസികവുമായ നിരവധി മാറ്റങ്ങളിലൂടെയുള്ള യാത്രയാണ് കൗമാരം. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ഉത്തമ സുഹൃത്തായിരിക്കും അംഗന. നിത്യേനയുള്ള പ്രശനങ്ങളെ നേരിടാന്‍ വൈദ്യശാസ്ത്രപരവും, വൈകാരികവുമായ കൈത്താങ്ങ് അംഗന നല്‍കും.

അംഗനയുടെ ഭാഗമായി കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും കഴിഞ്ഞ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി 150-ലധികം സൗജന്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. കൗമാരപ്രായത്തിലെ ശാരീരികവും, മാനസികവുമായ മാറ്റങ്ങള്‍ കുട്ടികളും പഠന മികവിനെ പോലും ബാധിക്കുന്നതാണെന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുവാനും അംഗനക്ക് സാധിക്കുന്നതാണ്. അംഗനയിലൂടെ സമൂഹത്തിന് വളരെയധികം സംഭവാനകള്‍ നല്‍കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നും ഞങ്ങള്‍ ഉറപ്പായും കരുതുന്നു.

വൈദ്യരത്നം ഔഷധശാല:
ആയര്‍വേദ ഗവേഷണത്തില്‍ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ വൈദ്യരത്നം ഔഷധശാല വിവിധ ഗവേഷണ മേഖലകളില്‍, പ്രത്യേകിച്ചും പ്രത്യുല്‍പ്പാദന രംഗത്ത്, ഗണ്യമായ പുരോഗതി കൈവരിച്ചു. ഔഷധ വികസനം, വിഷലിപ്തത,രോഗ ചികിത്സ എന്നിവയാണ് വൈദ്യരത്നത്തിന്റെ മറ്റുള്ള ഗവേഷണ മേഖലകള്‍. സമ്പന്നമായ തങ്ങളുടെ പാരമ്പര്യത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുര്‍വേദ ഗവേഷണത്തിനായി സ്വാംശീകരിയ്ക്കുന്നതിനുള്ള പ്രക്രിയയക്കും വൈദ്യരത്നം തുടക്കമിട്ടു.
.
1941-ല്‍ സ്ഥാപിതമായ വൈദ്യരത്നം ഔഷധശാല ഇന്ത്യയിലെ പ്രമുഖ ആയുര്‍വേദ ഔഷധങ്ങളുടെയും, ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാതക്കളിലൊന്നാണ്. ആയുര്‍വേദവിധി പ്രകാരം അഷ്ടവൈദ്യ പാരമ്പര്യത്തിലൂന്നിയ ഔഷധ നിര്‍മ്മാണവും, രോഗ നിര്‍ണ്ണയും, ചികിത്സയുമാണ് വൈദ്യരത്നത്തിന്റെ സവിശേഷത.
.
ജിഎംപി, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ മൂന്നു ഔഷധ നിര്‍മ്മാണ യൂണിറ്റുകളും ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഗുണമേന്മ നിയന്ത്രണ-നിര്‍ണ്ണയന (ക്വാളിറ്റി കണ്‍ട്രോള്‍// ക്വാളിറ്റി അസ്സസ്സ്മെന്റ്) സംവിധാനങ്ങളും വൈദ്യരത്നം ഔഷധശാലയുടെ ഭാഗമാണ്. വൈദ്യരത്നം ഔഷധശാലയുടെ നേതൃനിര ഇപ്പോള്‍ അതിന്റെ അഞ്ചാം തലമുറയില്‍ എത്തിനില്‍ക്കുന്നു. അഷ്ടവൈദ്യന്‍ ഡോ. യദു നാരായണന്‍ മൂസും, അഷ്ടവൈദ്യന്‍ ഡോ. കൃഷണ്ന്‍ മൂസും ചേര്‍ന്ന അഞ്ചാം തലമുറയാണ് മഹത്തായ പാരമ്പര്യത്തിന്റെ പുതിയ കാലത്തെ സൂക്ഷിപ്പുകാര്‍.
.
്ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പിക്കുവാന്‍ ശേഷിയുള്ളതാണ് വൈദ്യരത്നത്തിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്. അതിനായി ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സും, ഭാരത സര്‍ക്കാരിന്റെ ആയുര്‍വേദ ഫാര്‍മകോപ്പിയ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ലാബ് പിന്തുടരുന്നു.
.
വൈദ്യരത്നത്തിന്റെ സേവനങ്ങള്‍ കൊല്‍ക്കത്ത, ജയ്പ്പൂര്‍, ഹൂബ്ലി തുടങ്ങിയ മൂന്നു നഗരങ്ങളിലേക്കുകൂടി അടുത്തിടെ വ്യാപിപ്പിച്ചു.