'ഗാര്‍ഡന്‍ ഓഫ് ലൈഫ്; അവയവദാതാക്കള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

അവയവങ്ങള്‍ ദാനം ചെയ്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്കായി കേരളത്തിലാദ്യമായി ഒരു സ്മാരകം നിര്‍മ്മിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ലോക അവയവദാന ദിനത്തില്‍ ആസറ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച ‘ഗാര്‍ഡന്‍ ഓഫ് ലൈഫ് ‘ എന്ന സ്മാരകത്തിന്റെ ഉത്ഘാടന കര്‍മ്മം ദേശീയ അവയവദാന ദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആദ്യമായി 2015 ല്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്ത ജെയിംസ് കെ.ജെയുടെ ഭാര്യ ഗ്രേസി ജെയിംസ് നിര്‍വഹിച്ചു.

അവയവദാനമെന്ന പുണ്യത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ആദരമായിട്ടാണ് സ്മാരകം. അവയവദാന ദിനത്തോടനുബന്ധിച്ച് മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.

ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. ടി ആര്‍ ജോണ്‍,ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അനുപ് വാര്യര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.