Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:36:42 PM IST
National

പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും സർക്കാർ ജോലി കിട്ടിയില്ല; ഒടുവിൽ അമ്മയുടെ നിർദേശപ്രകാരം 61 ലിറ്റർ ഗംഗാജലവുമായി കൻവാർ യാത്ര നടത്തി യുവതി

ന്യൂസ് ഡെസ്ക് 12 August 2026, 3:23 pm
SHARE

പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും സർക്കാർ ജോലി കിട്ടാത്തതിന് പിന്നാലെ 61 ലിറ്റർ ഗംഗാജലവും പേറി കൺവാർ യാത്ര നടത്തി യുവതി. അമ്മയുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ ദൈവത്തിന് വിട്ടുനൽകി ഈ തീർത്ഥാടനം തുടങ്ങിയത്. ഉത്തർപ്രദേശിലെ ജേവാർ സ്വദേശിയായ മാൻസി രാജ്പൂത് എന്ന യുവതിയാണ് ഭഗവാൻ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റർ ഗംഗാജലവും പേറി കൺവാർ യാത്ര നടത്തിയത്.

യുപി പോലീസ് റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയിട്ടും റിസർവേഷൻ മാനദണ്ഡങ്ങൾ കാരണം ലിസ്റ്റിൽ ഇടംപിടിക്കാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഈ നിരാശയിൽ അമ്മയുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ ദൈവത്തിന് വിട്ടുനൽകി ഈ തീർത്ഥാടനം തുടങ്ങിയത്. ആദ്യം 21 ലിറ്റർ വെള്ളവുമായി യാത്ര ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, പിന്നീട് അത് 51 ലിറ്ററായും ഒടുവിൽ 61 ലിറ്ററായും ഉയർത്തുകയായിരുന്നു.

കഴിഞ്ഞ 3-4 വർഷമായി സർക്കാർ പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്ന യുവതി, യുപി പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ ഉൾപ്പെടെയുള്ളവ എഴുതിയെങ്കിലും തിരഞ്ഞെടുപ്പ് പട്ടികയിൽ ഇടം നേടാനായിരുന്നില്ല. അതേസമയം സ്ത്രീകൾക്ക് പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയില്ലെന്നും പെൺകുട്ടികൾക്ക് ഒന്നും ചെയ്യാൻ ആകില്ലെന്നും കരുതുന്നവർക്കുള്ള മറുപടിയും വെല്ലുവിളിയുമാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാൻസി വ്യക്തമാക്കി.

She is Mansi Rajput from UP

She is carrying 61 liters of water in Kewad. Her eyes are like Monali lisa who went viral in 2025. She said

>Boys who claim that girls can’t do anything see me now

>I gave many exams like UP Police but could pass due to reservation

>I am broken &… pic.twitter.com/q683BAqKQD— Chota Don (@choga_don) August 11, 2026

s
ന്യൂസ് ഡെസ്ക്
View all posts →