‘നിങ്ങൾ ഒരു സാധാരണ ടീം അല്ല’; കേപ് വെർദെ അഭിനന്ദിച്ച് അർജന്റീന പരിശീലകൻ
ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച മത്സരം. ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളിന് അര്‍ജന്റീന ജയിക്കുമ്പോള്‍ തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ. ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു.
29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. മത്സരശേഷം അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി സംസാരിച്ചു.
“അവർ എളുപ്പമുള്ള എതിരാളികളല്ല. ഒരു സാധാരണ ടീമും അല്ല. മികച്ച പ്രകടനം കാഴ്ച വെച്ച കേപ് വെർദെയ്ക്ക് അഭിനന്ദനങ്ങൾ. മത്സരത്തിൽ ഞങ്ങൾ വരുത്തിയ പോരായ്മകളെക്കുറിച്ച് ഞാൻ കളിക്കാരുമായി സംസാരിക്കും. എന്നാൽ ഞങ്ങൾ ഇതിൽ നിന്ന് നല്ല വശങ്ങൾ ഉൾകൊണ്ട് മാറ്റങ്ങൾ വരുത്തും’ സ്‌കലോണി പറഞ്ഞു.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്