Thursday, 13 August 2026
‘Honest storytelling is a powerful means of change
05:20:42 PM IST
Kerala

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

SHARE

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നൽകിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളിൽ ചോദ്യപേപ്പർ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വ്യക്തമാവുകയായിരുന്നു. ഉച്ചക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം.

എല്ലാ ജില്ലകളിലും ചോദ്യപേപ്പർ മാറിയതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ചോദ്യപേപ്പർ വിതരണം ചെയ്തതിൽ പിഎസ്‌സിക്ക് പറ്റിയ പിഴവാണ് എന്നാണ് പ്രാഥമിക നിഗമനം. വിശദീകരണവുമായി PSC രംഗത്തെത്തി. കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റസ് ഉൾപ്പെടെയുള്ള പരീക്ഷയാണ് റദാക്കിയത്. ആലപ്പുഴയിൽ ഒരു കേന്ദ്രത്തിൽ ചോദ്യ പേപ്പർ മാറി പോയെന്നു PSC. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും PSC യുടെ വിശദീകരണം.

Read More
psc
s
ന്യൂസ് ഡെസ്ക്
View all posts →