Wednesday, 19 August 2026
‘Honest storytelling is a powerful means of change
09:55:18 AM IST
World

‘ആശുപത്രി വരെ എത്തിയില്ല, സ്കൂട്ടിയിൽ ഇരിക്കവെ എട്ടാം മാസത്തിൽ പ്രസവിച്ച് യുവതി’; സംഭവം ​വിയറ്റ്‌നാമിൽ

ന്യൂസ് ഡെസ്ക് 5 August 2026, 4:36 pm
SHARE

​വിയറ്റ്‌നാമിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എട്ടാം മാസത്തിൽ (32-ാം ആഴ്ച) കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരിയായ യുവതിയെയും കൊണ്ട് ഭർത്താവ് സ്കൂട്ടിയിലാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ​എന്നാൽ ആശുപത്രി കവാടത്തിന് മുന്നിലെത്തിയതും കാര്യങ്ങൾ മാറിമറിഞ്ഞു. യാത്രാമധ്യേ വേദന കൂടിയ യുവതി സ്കൂട്ടിയിൽ നിന്ന് ഇറങ്ങാൻ പോലും സാധിക്കും മുമ്പ് ആശുപത്രിയുടെ മുന്നിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

​അപകടാവസ്ഥ തിരിച്ചറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ നഴ്സുമാരും ആരോഗ്യപ്രവർത്തകരും അതീവ ജാഗ്രതയോടെയും കരുതലോടെയും അമ്മയെയും നവജാത ശിശുവിനെയും പരിചരിച്ചു. പൊക്കിൾക്കൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷകൾ നൽകി ഇരുവരെയും ഉടൻ തന്നെ പ്രസവ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 2 കിലോയോളം ഭാരമുള്ള ആൺകുഞ്ഞാണ് പിറന്നത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നു.
​ആ സമയത്ത് ആരോഗ്യപ്രവർത്തകർ കാണിച്ച സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →