ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അതുൽ അറസ്റ്റിൽ
ന്യൂസ് ഡെസ്ക്
28 June 2026, 9:39 am
ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയുടെ മരണത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്തത്. ആരതി നിരന്തരം ശാരീരിക ഉപദ്രവം നേരിട്ടിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ആരതിയുടെ ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്കാണ്. ആരതിയുടെ മുഖത്തും അടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കമ്പോ സമാനമായ മറ്റെന്തോ കൊണ്ടുള്ള ആക്രമണത്തില്‍ ഉണ്ടായതെന്നും പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരം.
Read More
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി. ജി. മോഹൻദാസിന് ജാമ്യം
ന്യൂസ് ഡെസ്ക്
View all posts →