ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം
ന്യൂസ് ഡെസ്ക്
6 July 2026, 10:05 am
ഇടുക്കി ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് കാട്ടാന ഭാഗികമായി തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ് കാട്ടാനക്കൂട്ടം രണ്ടാഴ്ച മുമ്പ് മാരി എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത്. അതേസമയം ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാരുടെ ആരോപണം.
Read More
ലഹരിക്കെതിരെ ഒരുമിച്ച് ഓടി 500-ലധികം പേർ; ശ്രദ്ധേയമായി ‘RUN Against Drugs’ 5 കി.മീ. മാരത്തൺ
അർജുൻ ആയങ്കിയുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി; പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തിൽ!
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്; വൈറലായി ദൃശ്യങ്ങൾ
ന്യൂസ് ഡെസ്ക്
View all posts →