Monday, 17 August 2026
‘Honest storytelling is a powerful means of change
03:53:08 PM IST
Film News

ജോജു ജോർജ് ലക്ഷ്യം വച്ച ആ താര ദമ്പതികൾ ആര്? ചർച്ചയായി ലക്ഷ്മി മേനോൻ്റെ പ്രതിക‌രണം

SHARE

മലയാള സിനിമയിൽ പുതിയൊരു വിവാദത്തിന് കൂടി തിരിതെളിഞ്ഞിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘വരവ്’ എന്ന ചിത്രത്തിന് പിന്നാലെ തനിക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് ക്യാമ്പെയ്നുകളും പി ആർ വർക്കുകളും നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു തനിക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ചത്.

പ്രമുഖനായ ഒരു മലയാള നടനും ഭാര്യയും ചേർന്നാണ് തനിക്കെതിരെ ഇത്തരം പി ആർ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ജോജുവിന്റെ ആരോപണം. എന്നാൽ, ഇവർ ആരെന്ന പേരുകളോ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളോ ജോജു ഇതുവരെ പുറത്തുവിട്ടിട്ടില്ല. ​ഈ വിവാദങ്ങൾക്കിടയിലാണ് നടി ലക്ഷ്മി മേനോന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ജോജു ലക്ഷ്യം വെച്ച താര ദമ്പതികൾ ആരാണെന്ന സൂചന നൽകുന്ന രീതിയിലുള്ള ചില പോസ്റ്റുകളും ഇൻസ്റ്റഗ്രാം സ്റ്റോറികളുമാണ് ലക്ഷ്മി മേനോന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയുണ്ടായ ഈ തുറന്നപറച്ചിൽ ഇപ്പോൾ മലയാള സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →