ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ ‘വിസിൽ’; ടൈറ്റിൽ പോസ്റ്റർ റിലീസായി
മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന “വിസിൽ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ആദ്യ ചിത്രത്തിൽ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ ആർ റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെ എസ്,ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ,പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു.
നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, വീണ്ടും ബ്ലാക്മെയിൽ ചെയ്ത് പീഡനം’; സംവിധായകൻ അറസ്റ്റിൽ
അവസരങ്ങൾ കുറവായതുകൊണ്ട് ഡാൻസ് ചെയ്യുന്നു എന്ന് പരിഹാസം; ട്രോളുകൾക്ക് മാസ്സ് മറുപടിയുമായി കീർത്തി സുരേഷ്