‘അയാൾ എന്നെ കടന്നുപിടിച്ച് ചുംബിച്ചപ്പോൾ ഞാൻ കരണത്തടിച്ചു, അയാളുടെ പ്രതികരണത്തിൽ ഞാൻ വീണുപോയി’; തുറന്നടിച്ച് സാൻവി തൽവാർ
ടെലിവിഷൻ താരമായ കരൺ കുന്ദ്രയെപ്പറ്റി വെളിപ്പെടുത്തൽ നടത്തുകയാണ് സഹനടിയായ സാൻവി തൽവാർ. യേ കഹാം ആ ഗയേ ഹം എന്ന ടിവി പരമ്പരയുടെ ചിത്രീകരണത്തിനിടെ നടൻ കരൺ കുന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം അനുഭവമാണ് താരം തുറന്ന് പറഞ്ഞത്. കരൺ കുന്ദ്രയിൽ നിന്നും മോശം അനുഭവവും മർദ്ദനവും ഉണ്ടായെന്നാണ് സാൻവിയുടെ ആരോപണം. പരമ്പരയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനു മുൻപ് കരൺ തന്നെ ചുംബിച്ചെന്നും അപ്രതീക്ഷിതമായ ഈ ചെയ്തിയിൽ പ്രകോപിതയായ താൻ കരണിൻ്റെ കരണത്തടിച്ചെന്നുമായിരുന്നു സാൻവിയുടെ വിശദീകരണം.
ഇതേത്തുടർന്ന് കരൺ തന്നെ മർദ്ദിച്ചുവെന്നും സാൻവി പറയുന്നു. അയാൾ തന്നെ ആക്രമിച്ചപ്പോൾ താൻ നിലത്തു വീണുവെന്നും തുടർന്ന് അവൻ തന്നെയും തന്റെ കുടുംബത്തെയും അധിക്ഷേപിച്ചുവെന്നും സാൻവി പറഞ്ഞു. ഈ സമയത്ത് ആരും തന്നെ പിന്തുണച്ചില്ല എന്നും സാൻവി പറഞ്ഞു. കരണും സംവിധായകനും ചേർന്ന് തൻ്റെ ജോലി പ്രയാസകരമാക്കിയതോടെ സെറ്റിലെ അന്തരീക്ഷം അത്യന്തം വിഷമകരമായി മാറിയെന്നും സാൻവി പറഞ്ഞു. തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ സംവിധായകൻ തൻ്റെ അഭിനയശേഷിയെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും സാൻവി വ്യക്‌തമാക്കി. അതേസമയം സംവിധായകന്റെ പേര് സാൻവി വെളിപ്പെടുത്തിയിട്ടില്ല.
“പരമ്പരയിലെ ഒരു രംഗം ചിത്രീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. സംവിധായകൻ ആക്ഷൻ ക്ലാപ്പ് ചെയ്തിരുന്നില്ല. അതിനുമുമ്പ് തന്നെ അവൻ എന്നെ ചുംബിച്ചു. ഞാൻ അയാളുടെ കരണത്തടിച്ചു. ആ സമയത്ത് പ്രതികരിക്കാതിരുന്ന കരൺ കുറച്ചു നേരത്തിനു ശേഷം തിരിച്ചു വന്ന് എന്നെ ശക്‌തിയായി തല്ലി. ഒരു പെൺകുട്ടിയുടെയും പുരുഷന്റെയും തല്ലിന്റെ ആഘാതത്തിൽ വ്യത്യാസമുണ്ടല്ലോ. ഞാൻ നിലത്തു വീണു തുടർന്ന് അവൻ എന്നെയും എൻ്റെ കുടുംബത്തെയും അധിക്ഷേപിച്ചു. ആരും എന്നെ പിന്തുണച്ചില്ല. പിന്നീട് ഏക്‌ത കപൂർ മാഡം കരണിന് വേണ്ടി മാപ്പ് പറയുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. ആ സമയത്ത് കരൺ അനുഷ ദണ്ഡേക്കറുമായി പ്രണയത്തിലായിരുന്നുവെന്നും ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അനുഷ സെറ്റിൽ വരാൻ തുടങ്ങി. കരണും സംവിധായകനും ചേർന്ന് തൻ്റെ ജോലി പ്രയാസകരമാക്കിയതോടെ സെറ്റിലെ അന്തരീക്ഷം അത്യന്തം വിഷമകരമായി മാറി. തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ സംവിധായകൻ തൻ്റെ അഭിനയശേഷിയെ ചോദ്യം ചെയ്യാൻ തുടങ്ങി.”
പുരുഷന്മാരുടെ നോട്ടത്തിൻ്റെ അർഥവും അവരുടെ മനസ്സിലിരിപ്പും സ്ത്രീകൾക്ക് വേഗത്തിൽ മനസ്സിലാകും. കരണിന് താത്പര്യമുണ്ടെന്ന് മനസ്സിലായി. എന്നാൽ താൻ ആ താൽപര്യത്തോട് പ്രതികരിച്ചില്ലെന്നും അവർ വ്യക്തമാക്കി. സാൻവി നിരവധി മാധ്യമങ്ങളോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും കരൺ കുന്ദ്ര ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. കരണിൻ്റെ പ്രതിശ്രുത വധുവും നടിയുമായ തേജസ്വി പ്രകാശും ആരോപണങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സിലെ ദേശി ബ്ലിങ് എന്ന പരിപാടിയിൽ വച്ച് കരണിന്റെയും തേജസ്വിയുടെയും വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഈ ആരോപണങ്ങൾ പുറത്തുവരുന്നത്.
‘ധ്രുവിൻ്റെ അമ്മ ഒരു മനോരോഗ വിദഗ്ധ, ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണിത്’; അനുപമയുടെ വെളിപ്പെടുത്തലിൽ ആലപ്പി അഷറഫ്
‘വിമർശനങ്ങൾ എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല, യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം’; ധ്രുവ് വിക്രം