Wednesday, 19 August 2026
‘Honest storytelling is a powerful means of change
07:06:21 AM IST
Kerala

‘ഹെലികോപ്റ്ററില്‍ കയറിയാല്‍ എന്താ കുഴപ്പം?’, സതീശന് വേണ്ടി കെ മുരളീധരന്‍ ‘ഓണ്‍ സ്‌റ്റേജ്’; അത്യാവശത്തിന് പോകാനല്ലേ ഹെലികോപ്റ്റര്‍, അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേ

ന്യൂസ് ഡെസ്ക് 2 August 2026, 1:16 pm
SHARE

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ വിഡി സതീശനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഹെലികോപ്റ്റര്‍ യാത്രയൊക്കെ സ്വാഭാവികമാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അത്യാവശ്യത്തിന് പോകാനല്ലേ ഹെലികോപ്റ്ററെന്നും അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേയെന്നും കെ മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിലെന്താണ് കുഴപ്പമുള്ളതെന്ന് ചോദിച്ച മന്ത്രി ഏറ്റവും കൂടുതല്‍ ഹെലികോപ്റ്റര്‍ യാത്രകള്‍ നടത്തിയത് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്നും ഇതില്‍ എന്ത് തെറ്റാണുള്ളതെന്നും കെ മുരളീധരന്‍ ചോദിച്ചു. മുന്‍ സര്‍ക്കാര്‍ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചപ്പോള്‍ തങ്ങള്‍ പരാതിപ്പെട്ടിട്ടില്ലെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ തങ്ങള്‍ വിമര്‍ശിച്ചിട്ടില്ല. ഇതൊന്നും വിവാദമാക്കേണ്ട കാര്യവുമില്ല. മുമ്പും മുഖ്യമന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് കെ കരുണാകരനാണ്.

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് മുഖ്യമന്ത്രി വിഡി സതീശന്‍ ഉപയോഗിച്ചുവെന്ന് മുന്‍ മന്ത്രി എംബി രാജേഷാണ് ആക്ഷേപം ഉന്നയിച്ചത്. പിന്നാലെ സോഷ്യല്‍ മിഡിയ ഒന്നടങ്കം മുഖ്യമന്ത്രിയുടെ യാത്രയില്‍ ആരോപണ പ്രത്യാരോപണങ്ങളും ട്രോളുമായി രംഗത്തെത്തി. മുന്‍മന്ത്രി വി ശിവന്‍കുട്ടി ഹെലികോപ്റ്റര്‍ യു ടേണടിച്ചുവെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതോടെ രാഷ്ട്രീയ പോര് മുറുകി. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സതീശന്‍ നടത്തിയ ആരോപണങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →