Wednesday, 12 August 2026
‘Honest storytelling is a powerful means of change
05:15:24 PM IST
National

Well done, രാജ്യത്തെ വിദ്യാര്‍ത്ഥികളെ, നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; പ്രധാന്റെ രാജിയെ കഴിഞ്ഞുള്ളു, ഇനിയും രണ്ട് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചേ മതിയാവൂ എന്ന് മോദിയോട് രാഹുല്‍ ഗാന്ധി

SHARE

ഈ സര്‍ക്കാരിനെ നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പുനഃക്രമീകരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് എന്ന് പറഞ്ഞു കൊണ്ടാണ് രാഹുല്‍ ഗാന്ധി രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളേ, നിങ്ങളെയെല്ലാം ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഇനിയും രണ്ട് ആവശ്യങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെയും ഇന്ത്യയുടെ ഭാവിയെയും ബഹുമാനിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം എന്ന ആവശ്യം പ്രതിപക്ഷ നേതാവ് വീണ്ടും ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളേ, നിങ്ങളെയെല്ലാം ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.

ജനാധിപത്യത്തെയും ഭരണഘടനയെയും അവരുടെ ഭാവിയെയും സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ തെരുവിലിറങ്ങിയ ഓരോ യുവാക്കള്‍ക്കും, ഓരോ വിദ്യാര്‍ത്ഥിക്കും അഭിനന്ദനങ്ങള്‍.

ഇനിയും രണ്ട് ആവശ്യങ്ങളുണ്ട് – വിദ്യാര്‍ത്ഥികളെയും ഇന്ത്യയുടെ ഭാവിയെയും ബഹുമാനിച്ച് പ്രധാനമന്ത്രി ക്ഷമാപണം നടത്തണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണം.

സമൂഹത്തിലെ കര്‍ഷകര്‍, തൊഴിലാളികള്‍, ദരിദ്രര്‍, മറ്റ് വിഭാഗങ്ങള്‍, ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും തകര്‍ക്കുകയും ചെയ്ത ഓരോ വ്യക്തിയ്ക്കു വേണ്ടിയും അവരുടെ ആത്മാഭിമാനത്തിനായും ഭരണഘടനാപരമായ രീതിയില്‍ ഉറച്ചുനില്‍ക്കാനുള്ള യഥാര്‍ത്ഥ ധൈര്യമാണ് ഇതോടെ തെളിഞ്ഞുവന്നതെന്നും ഈ സര്‍ക്കാരിനെ മാറ്റാനുള്ള സമയം അതിക്രമിച്ചെന്നും ഭയപ്പെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ഭയപ്പെടേണ്ട!

Read More
s
ന്യൂസ് ഡെസ്ക്
View all posts →