Wednesday, 19 August 2026
‘Honest storytelling is a powerful means of change
08:31:48 AM IST
Kerala

പോളിങ് 50 ശതമാനത്തിലേക്ക്‌, എറണാകുളം മുന്നില്‍; 80 ശതമാനം കടക്കുമെന്ന് സൂചന

SHARE

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 48 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.

എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം 48.07 ശതമാനം, കൊല്ലം 47.06 ശതമാനം, പത്തനംതിട്ട 48.02 ശതമാനം, ആലപ്പുഴ 48.09 ശതമാനം, കോട്ടയം 49.01 ശതമാനം, ഇടുക്കി 47.02 ശതമാനം, എറണാകുളം 50.02 ശതമാനം, തൃശൂര്‍ 49.02 ശതമാനം, പാലക്കാട് 48.03 ശതമാനം, മലപ്പുറം 46.01 ശതമാനം, കോഴിക്കോട് 49.05 ശതമാനം, വയനാട് 48.09 ശതമാനം, കണ്ണൂര്‍ 47.08 ശതമാനം, കാസര്‍കോട് 46.01 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് നില.

Read More
s
ന്യൂസ് ഡെസ്ക്
View all posts →