Thursday, 13 August 2026
‘Honest storytelling is a powerful means of change
04:22:10 PM IST
Kerala

പോളിങ് പുരോ​​ഗമിക്കുന്നു; ആദ്യ നാല് മണിക്കൂറില്‍ 28.97 ശതമാനം പോളിങ്

ന്യൂസ് ഡെസ്ക് 9 April 2026, 11:11 am
SHARE

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ ആദ്യ നാല് മണിക്കൂറില്‍ 28.97 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം 22.52 ശതമാനം, കൊല്ലം 22.04 ശതമാനം, പത്തനംതിട്ട 20.58 ശതമാനം, ആലപ്പുഴ 22.85 ശതമാനം, കോട്ടയം 23.30 ശതമാനം, ഇടുക്കി 18.25 ശതമാനം, എറണാകുളം 21.80 ശതമാനം, തൃശൂര്‍ 20.82 ശതമാനം, പാലക്കാട് 19.53 ശതമാനം, മലപ്പുറം 19.39 ശതമാനം, കോഴിക്കോട് 21.84 ശതമാനം, വയനാട് 19.44 ശതമാനം, കണ്ണൂര്‍ 19.65 ശതമാനം, കാസര്‍കോട് 18.08 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് നില.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.

നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →