കുട്ടി അടിമയ്ക്ക് 3 രൂപ, സ്ത്രീക്ക് 5 രൂപ, ആണിന് 7 രൂപ; കേരളത്തിൽ നിലനിന്നിരുന്ന അടിമ വംശത്തിന്റെ കഥ

ചാക്യാർ പെരിന്തൽമണ്ണ

കഥകളിലും സിനിമയിലും മാത്രം മിക്കവരും കേട്ടറിവുള്ളത് മാത്രമാവും “അടിമ” സമ്പ്രദായം, പക്ഷെ പത്തൊൻമ്പതാം നൂറ്റാണ്ടിൽ നിയമപരമായി നിർത്തലാക്കിയിട്ടും മറ്റൊരു രൂപത്തിൽ നമ്മുടെ നാട്ടിലും അടിമ സമ്പ്രദായം നിലനിന്നിരുന്നു എന്ന് എത്ര പേർക്കറിയാം??

എക്കാലത്തേയും പ്രധാന അടിമ ഉറവ കറുത്ത മനുഷ്യരുടെ ഭൂഖണ്ഡമായ ആഫ്രിക്കൻ വൻകരയായിരുന്നു. മലയാളത്തിൻ്റെ സഞ്ചാരസാഹിത്യകാരനായ S.K പൊറ്റക്കാടിൻ്റെ കാപ്പിരികളുടെ നടുമുതുൽ ധാരാളം കഥകളിലൂടെ ആഫ്രിക്കയുടെ സമൂഹത്തിൻ്റെ ചെറിയ ചിത്രം മിക്കവർക്കും അറിയുമായിരിക്കും.

ഭൂമദ്ധ്യരേഖയിലുള്ള ഭൂഖണ്ഡത്തിലെ കടുത്ത ചൂടിൽ കരിഞ്ഞു പോയ ത്വാക്കും ചൂരുണ്ട് കുറുകിയ മുടിയുമുള്ളവർ മരുഭുമിയിലെ വെയിലിൽ കുരുത്തതിനാൽ ശാരീരിക ഘടന ഉറച്ചവർ എന്ത് കഠിനജോലിക്കും പറ്റുന്നവർ. വെയിൽ തട്ടിയാൽ വാടി വീഴുന്ന വെളുത്ത വർഗക്കാരന്ന് പ്രയാസമായിരുന്ന യുദ്ധം, തോട്ടം ജോലി, ഉപ്പ് / കൽക്കരി ഖനികൾ, കപ്പൽ ജോലികൾ ചെയ്യാൻ ഈ അടിമകളെ വൻതോതിൽ ഉപയോഗിച്ചിരുന്നു.

പുരാണമായ മഹാഭാരത കഥയിലെ കൗരവരും, പാണ്ഡവരും തമ്മിലുണ്ടായ ചൂതാട്ടത്തിൽ തോൽവികൾ ഏറ്റുവാങ്ങിയ പാണ്ടവർക്കായി “ധർമപുത്രർ” സ്വന്തം ഭാര്യയെ ചൂതാട്ടത്തിൽ പണയ വസ്തുവായി ഉപയോഗിക്കുന്നതിൽ നിന്ന് ആ കാലത്ത് “”ഭാര്യ” പോലും ഒരു വ്യക്തി എന്ന നിലയേക്കാൾ വസ്തു എന്ന അവസ്ഥയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു എന്നും വായിക്കാം.

പിന്നീട് മഹാഭാരത യുദ്ധത്തിലേക്ക് വഴിതെളിയിച്ചതും ഇതിനെയൊക്കെ പിൻപറ്റിയായിരുന്നു. ഇന്ത്യയിൽ “അടിമ രാജവംശം” നിലനിന്നിരുന്നു. ഇപ്പോഴും പഴയ അടിമകളുടെ പിൻതലമുറക്കാരുടെ കോളനികൾ പലയിടത്തും തുരുത്തുകൾ ആയി അവശേഷിക്കുന്നുണ്ട്.

അമേരിക്കൻ ഐക്യനാടുകളിൽ എബ്രഹാം ലിങ്കൺ നിയമം മൂലം അടിമത്വം നിരോധിച്ചത് ചരിത്ര പുസ്തകത്തിൽ ചിലരെങ്കിലും വായിച്ചിരിക്കും.
അറേബ്യൻ നാടുകളിൽ നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെക്കുറിച്ച് ഖുറാൻ പ്രതിപാദിക്കുന്നത് വിശ്വാസികളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

സർവ്വ ജീവജാലങ്ങളേയും മനുഷ്യൻ്റെ സുഖ സൗകര്യങ്ങൾക്കായി ഉണ്ടാക്കിയ ദൈവം കുറേ മനുഷ്യരെ “അടിമ” ആയി നിർത്തി അവരെ സാധനം / സ്വത്ത് കൈമാറുന്ന പോലെ വിൽക്കാനും വാങ്ങാനും വ്യവസ്ഥ വെക്കുന്നത് വലിയ വിവാധങ്ങൾക്ക് തിരികൊളുത്താറുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ കച്ചവടത്തിനായി കേരളത്തിലെത്തിയിരുന്ന ഡച്ചുക്കാർ കുരുമുളകിന് പകരം വിലയായി കറുത്തവരായ അടിമകളെ നൽകിയിരുന്ന കാലമുണ്ടായിരുന്നു. 15 വയസിൽ കുറവായ ആണിന് 150 രൂപയും, പെണ്ണിന് 120 രൂപയും വിലയിട്ടിരുന്നു. ഇത് കറുത്ത നീഗ്രോ വംശജരായിരുന്നു. അവിടേന്ന് വാങ്ങി ഇടനിലക്കാർക്ക് ലാഭം നൽകി ഇവിടെ “വിദേശ അടിമ” ആകുന്നതിനാലായിരുന്നു ഈ വില.

നമ്മുടെ നാട്ടിലെ “നാടൻ അടിമ” കുട്ടിക്ക് 3 രൂപ, സ്ത്രീക്ക് 5 രൂപ, ആണിന് 7 രൂപ വിലനിലവാരമായിരുന്നു.

ജൻമംകൊണ്ട് അടിമ (അടിമയുടെ മക്കൾ ) ആയിരുന്നവർക്ക് പുറമെ ആശരണരായ / ആശ്രിത വർഗമായ അടിമത്വവും ഉണ്ടായിരുന്നു.

നമ്മുടെ നാട്ടിൽ – വന്യമൃഗങ്ങളുള്ള മലയോര തോട്ടം തൊഴിലുകൾ, പാടത്തും പറമ്പിലും വെയിലും മഴയും വകവെക്കാത്ത ജോലികൾ, രാജകുടുംബങ്ങളിലെ /നാടുവാഴികളുടെ പല്ലക്ക് ചുമക്കൽ, അന്തപുരജോലികൾ, യുദ്ധയോദാക്കൾ എന്നിവക്ക് പുറമെ വിദേശികളുടെ താമസസ്ഥലത്തെ ആശ്രിത ജോലിയിലും അടിമകൾ ഉപയോഗിക്കപ്പെട്ടിരുന്നു.

നാട് വിട്ട് / ഓടി പോയവർ മുതൽ പട്ടിണിയും പരാതിനതകളും കാരണം പാലായനം ചെയ്തവർ, യുദ്ധ തടവുകാർ എന്നിങ്ങനെ ചില വിഭാഗവും അടിമ / ആശ്രിത വർഗമായി മാറ്റപ്പെട്ടിരുന്നു. ഇവർക്ക് മറ്റു മനുഷ്യരെ പോലെയുള്ള ജീവിത അവകാശങ്ങൾ ഉണ്ടായിരുന്നില്ല. ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമായിരുന്നു പലർക്കും ലഭിച്ചിരുന്നത്.

യജമാനരുടെ വിശ്വാസ്യത നേടിയവർ പിൽക്കാലത്ത് കുറച്ചു കൂടി സൗകര്യങ്ങൾ അനുഭവിച്ചിരുന്നെങ്കിലും യജമാനൻ വരച്ചിടുന്നതായിരുന്നു വിവാഹം / കുടുംബം / തൊഴിൽ മേഖല. ഒരു ഭരണാധികാരിക്ക് അനിഷ്ടം ചെയ്ത കുടുംബത്തെ / വ്യക്തിയെ കൊന്ന് പാപം വഹിക്കുന്നതിന് പകരം കപ്പലിൽ കയറ്റി നാടുകടത്തുന്ന രീതിയും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഉള്ളവരെ അടുത്ത കരയിൽ അടിമകളായി വിറ്റാണ് കപ്പൽ ഉടമസ്ഥർ ലാഭം ഉണ്ടാക്കിയിരുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഇന്നും അടിമ സമ്പ്രദായം വേഷം മാറി നിലനിൽക്കുന്നു എന്നു പറയാം. അടുത്ത നാട്ടിലെ പാവപ്പെട്ട കുടുംബത്തിലെ അംഗത്തെ ജോലിക്ക് എന്ന് പറഞ്ഞ് ഇവിടെ എത്തിച്ച് അടിമകളെ പോലെ പണിയെടുപ്പിക്കുന്നതും, അനാഥ കുട്ടികളെ അടിമകളെ പോലെ അവകാശങ്ങളില്ലാത്ത ആശ്രിതരാക്കിയും ആ ചങ്ങല കിലുക്കം ശ്രദ്ധിക്കുന്നവർക്ക് ഇന്നും കേൾക്കാം.

ഇന്ന് ഒക്ടോബർ 18 ലോക അടിമത്വ വിരുദ്ധ ദിനമായി ആചരിക്കുന്ന ഈ സമയത്ത് ചിലർക്കെങ്കിലും അറിയാനായി ഈ കഥയും കുറിച്ചിടുന്നു.

– കോഴിക്കോട് കലക്ക്ട്രേറ്റിലെ പുരാരേഖാ ശേഖരത്തിൽ തെളിവുകൾ സംസാരിക്കും.

https://www.facebook.com/Chakkiar/posts/10219364577647658