'എനിക്ക് ഫാന്‍സും സ്റ്റെബിലിറ്റിയുമൊക്കെ ഉണ്ട്...., അത് കാരണം പ്രൈവസി പോകുകയാണെങ്കില്‍ പോട്ടെ'; ടൊവിനോ തോമസ്

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായ നടൻ പറ‍‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.  സെലിബ്രിറ്റി സ്റ്റാറ്റസും പണവും സെക്കന്‍ഡറിയാണ് തന്നെ സംബന്ധിച്ചിടത്തോളം സിനിമയോടുള്ള പാഷനാണ് അഭിനയിക്കാന്‍ കാരണമെന്നാണ് നടൻ പറഞ്ഞത്.

തല്ലുമാല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.സെലിബ്രിറ്റി സ്റ്റാറ്റസ് എപ്പോഴെങ്കിലും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. താന്‍ ഇപ്പോള്‍ നല്ല രീതിയില്‍ ജീവിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

എന്നും എല്ലാത്തിനും ഒരു ബാലന്‍സ് ഉണ്ടെന്നും ഒന്ന് കിട്ടുമ്പോള്‍ ഒന്ന് പോകുന്നത് സ്വാഭാവികാമാണെന്നുമാണ് ടൊവിനോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. അത്യാവശ്യം വരുമാനവും സിനിമകളുമൊക്ക ഉള്ളതുകൊണ്ട് തനിക്ക് ഫാന്‍സും സ്റ്റെബിലിറ്റിയുമൊക്കെ ഉണ്ടെന്നും അത് കാരണം പ്രൈവസി പോകുകയാണെങ്കില്‍ പോട്ടെ എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിലെത്തുന്ന തല്ലുമാലയാണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.