ബി.ജെ.പിയെ ഭയക്കുന്നവർക്ക് കോൺഗ്രസ് വിട്ട് പോകാം

ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് മുന്നറിയിപ്പുമായി  രാഹുല്‍ ഗാന്ധി. ബി.ജെ.പിയെ ഭയക്കുന്നവർക്കും യാഥാർത്ഥ്യത്തെ നേരിടാൻ പേടി ഉള്ളവർക്കും പാർട്ടി വിടാൻ സ്വാതന്ത്രമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത്തരത്തിൽ ഭയപ്പെട്ടവർ പാർട്ടി വിട്ട് പോയിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യയെ ഉദാഹരിച്ച് രാഹുൽ പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തന്റെ വീട് സംരക്ഷിക്കേണ്ടതുണ്ട്. അദ്ദേഹം ഭയപ്പെട്ടതുകൊണ്ട് ആർ‌എസ്‌എസിൽ ചേർന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.