എന്‍ഡിഎയും പറ്റിച്ചു, ഇനി പറ്റിക്കപ്പെടാന്‍ നിന്നു കൊടുക്കില്ല: സികെ ജാനു

Gambinos Ad
ript>

ബാലുമഹേന്ദ്ര

Gambinos Ad

ആദിവാസി സമൂഹത്തെ ഇക്കാലമത്രയും എല്ലാ മുന്നണികളും പറ്റിക്കുകയായിരുന്നുവെന്നും ഇനി ആര്‍ക്കും പറ്റിക്കാന്‍ നിന്നു കൊടുക്കില്ലെന്നും ജനാധിപത്യ രാഷ്ട്രീയ സഭ(ജെ.ആര്‍.എസ്.) നേതാവ് സി.കെ ജാനു. കേരളത്തിലെ മുന്നണി സംവിധാനത്തില്‍ എല്ലാക്കാലവും ആദിവാസി സമൂഹം പുറത്തായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ആദിവാസികള്‍ക്ക് സമൂഹത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അതു പൊരുതി നേടിയതാണെന്നും സികെ ജാനു സൗത്ത് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങളും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സികെ ജാനു സംസാരിക്കുന്നു.

സി.കെ. ജാനുവിന്റെ നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ(ജെ.ആര്‍.എസ്.) എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്, ഇതിന്റെ വാസ്തവം എന്താണ്?

ആദിവാസി സമൂഹത്തെ എല്ലാവരും അടിമകളും പണിയാളുകളുമായിട്ടാണ് കണ്ടുകൊണ്ടിരുന്നത്. അവര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളും വേണ്ടവിധത്തിലുള്ള പിന്തുണ നല്‍കിയിരുന്നില്ല. സമരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്പാടെ തള്ളിയപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മാറുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആരുമായും ഒത്തുചേര്‍ന്ന് പോകാന്‍ ജെആര്‍എസ് സന്നദ്ധമായിരുന്നു. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി രൂപികരിച്ചപ്പോള്‍ തങ്ങള്‍ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നാണ് അറിയിച്ചത്. എന്നാല്‍ അതിലൊന്നും രണ്ടു വര്‍ഷമായും നടപടികള്‍ ഉണ്ടായില്ല. മുന്നണിയില്‍ ഞങ്ങള്‍ മുന്നോട്ട് വച്ച ഒരു ആവശ്യവും നടപ്പിലാക്കുന്നില്ല. എന്‍ഡിഎ വിടുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇപ്പോള്‍ എടുത്തിട്ടില്ല. നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന മുത്തങ്ങാ അനുസ്മരണസമ്മേളനത്തില്‍ ഇക്കാര്യം എല്ലാ ചര്‍ച്ചചെയ്യും. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.

എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതു കൊണ്ട് എന്ത് നേട്ടമാണ് ആദിവാസി സമൂഹത്തിന് ഉണ്ടായത് ?

ജനാധിപത്യ രാഷ്ട്രീയ സഭ സഭ രൂപികരിച്ച് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതുകൊണ്ട് ആദിവാസി സമൂഹത്തിന് ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല. എല്ലാവരും ആദിവാസികളെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. അവരുടെ അജ്ഞത എല്ലാവരും മുതലാക്കി. ഇനി ഇതു പോലുള്ള ചൂഷണത്തിന് നിന്നു കൊടുക്കില്ല. രാഷ്്രടീയവും വിദ്യാഭ്യാസപരവുമായ ഉന്നമനമാണ് ആദിവാസികള്‍ നേടേണ്ടത്. ആദിവാസികളുടെ വികസനത്തിനായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ എന്‍ഡിഎ മുന്നണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോള്‍ട്ടുകള്‍ ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്. ആദിവാസികള്‍ രാ്ഷട്രീയപരമായ വിദ്യാഭ്യാസം നേടികൊണ്ടിരിക്കുകയാണ്. ഇനിയും ഗോത്രസമൂഹങ്ങളെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല.

 

എന്‍ഡിഎ മുന്നണി ആദിവാസി സമൂഹത്തെ പറ്റിക്കുകയാണോ ഇക്കാലമത്രയും ചെയ്തിരുന്നത് ?

കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഗോത്രസമൂഹങ്ങളെ എക്കാലത്തും പറ്റിക്കുകയാണ് ചെയ്തത്. ഇതിന് ഒരു അവസാനം കുറിക്കാനാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപികരിച്ച് എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷിയാകുന്നത്. എന്നാല്‍ നാളിതുവരെ ഒരു നീതിയും മുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ല. ആദിവാസിവോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം. ആദിവാസി ഉന്നമനത്തിനായുള്ള നിരവധി പ്രോജക്ടുകള്‍ അനുവദിക്കാമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വാഗ്ദാനം നല്‍കിയത്. ഇതിന്റെ ഭാഗമായി ജെആര്‍എസ് നിരവധി റിപ്പോര്‍ട്ടുകള്‍ മുന്നണി നേതൃത്വത്തിന് നല്‍കി. ഇതിലൊന്നും നടപടി സ്വീകരിക്കാതെ എന്‍ഡിഎയും ആദിവാസികളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രനേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ബിജെപിയുടെ കേന്ദ്രനേതാക്കള്‍ എന്തൊക്കൊ വാഗ്ദാനങ്ങളാണ് ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് നല്‍കിയിരുന്നത്?

ആദിവാസി ബോര്‍ഡില്‍ ചെയര്‍മാന്‍ സ്ഥാനും ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും അംഗത്വവും നല്‍കാമെന്നും അറിയിച്ചിരുന്നു. ആദിവാസികള്‍ക്കായുള്ള സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നും ജെആര്‍എസ് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കമെന്നുമുള്ള ഉറപ്പും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതില്‍ കടുത്ത പ്രതിഷേധം ഞങ്ങള്‍ക്കുണ്ട്. ആദിവാസി സമൂഹത്തിനായി എന്‍ഡിഎ ഒന്നും ചെയ്ത് തന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ മുന്നണിവിടുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ ജെ.ആര്‍.എസ്. എടുക്കും.

എന്‍ഡിഎ വിട്ടാല്‍ ഏത് മുന്നണിയിലേക്കായിരിക്കും ജനാധിപത്യ രാഷ്ട്രീയ സഭ ചേക്കേറുക, ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ?

മുന്നണിവിടുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഇനിയും എടുത്തുകൂടെന്നുമില്ല. ഞങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാ എന്‍ഡിഎ തയാറാകാത്തതിനാല്‍ ഏത് നിമിഷവും മുന്നണി വിടാം. ഇക്കാര്യം സംബന്ധിച്ച് മറ്റു മുന്നണികളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എതു മുന്നണിയുമായി കൈകോര്‍ക്കാനും ജെആര്‍എസ് തയാറാണ്. ഒരു മുന്നണികളോടും ആദിവാസികള്‍ക്ക് അയിത്തമില്ല. ഭൂമിക്ക് വേണ്ടിയുള്ള സമരത്തെ പിന്തുണക്കുന്ന മുന്നണികളുമായായിരിക്കും പാര്‍ട്ടി സംഖ്യത്തിന് മുന്‍ഗണന നല്‍കുക. എല്ലാ ആദിവാസികള്‍ക്കും ഭൂമി എന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വപ്നം.