14 വർഷം പാക് ജയിലിൽ കിടന്ന ഇന്ത്യൻ'ചാരന്'; 10 പത്ത് ലക്ഷം നഷ്ടപരിഹാരം

മാതൃരാജ്യത്തിനായി ജീവൻ വരെ നഷ്ടമാക്കുന്ന സെെനികരുടെ കഥ നമ്മുക്ക് സുപരിചിതമാണ്. എന്നാൽ ശത്രുരാജ്യങ്ങളിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ നേടാനായി നിയോഗിക്കപ്പെടുന്ന ചാരൻമാരുടെ കഥ ആരും പറഞ്ഞ് കേട്ടിട്ടുണ്ടാകില്ല. ഇത്തരം കഥകൾ പറയുന്ന ത്രില്ലർ സിനിമകൾ കണ്ടിട്ടുള്ളവരിൽ പലർക്കും യഥാർത്ഥ ജീവിതത്തിൽ അത്തരത്തിലുള്ള ഒരാളെ കണ്ടെത്താനും കഴിയുകയില്ല എന്നതാണ് സത്യം.  രഹസ്യ ജീവിതം നയിക്കുന്ന ഇത്തരക്കാർക്ക് പൊതു സമൂഹത്തിൽ മറ്റെന്തെങ്കിലും ജോലിയോ, നിയോഗമോ ഉണ്ടാവും എന്നതാണ് അതിന് കാരണം.

ചിലർ ഇ പ്രവൃത്തിക്കിടെ മരണപെടും മറ്റ് ചില‍രെ സർക്കാർ സംരക്ഷിക്കുംകയും മറ്റ് ചിലരെ ഉപേക്ഷിക്കും ചെയ്യുന്ന സംഭവമുണ്ട്. അത്തരത്തിൽ ശത്രുരാജ്യമായ പാകിസ്താനിലേക്ക് ചാരവൃത്തിക്ക് നിയോഗിക്കുകയും അവിടെ പിടിയിലായി 13 വർഷത്തോളം തടവിൽ കഴിയേണ്ടി വരുകയും ചെയ്ത രാജസ്ഥാൻ സ്വദേശിയായ മുൻ ചാരന് 75ാമത്തെ വയസിൽ കോടതിയുടെ കനിവിൽ ലഭിച്ചത് പത്ത് ലക്ഷം രൂപയാണ്.

രാജസ്ഥാൻ സ്വദേശി മഹ്മൂദ് അൻസാരി നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻറെ വിധി. തുക മൂന്നാഴ്ചക്കകം കൈമാറണം കോടതി വിധി. 1966ൽ തപാൽ വകുപ്പിൽ ജോലി ലഭിച്ച മഹമൂദ് അൻസാരി എന്ന സാധാരണക്കാരൻ 1974 ലാണ് രാജ്യത്തിന് വേണ്ടി രഹസ്യ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ടത്. സ്പെഷ്യൽ ബ്യൂറോ ഓഫ് ഇന്റലിജൻസിൽ (എസ്ബിഐ) നിന്നും ലഭിച്ച ഓഫറിൽ ആകൃഷ്ടനായിട്ടാണ് ഇദ്ദേഹം ചാരന്റെ കുപ്പായം അണിയാൻ തീരുമാനിച്ചത്.

തപാൽ വകുപ്പും എസ്ബിഐയുടെ ആവശ്യം അംഗീകരിച്ച് ഇദ്ദേഹത്തെ ജോലിയിൽ നിന്നും ഒഴിവാക്കി നൽകി. രണ്ട് തവണ പാകിസ്ഥാനിൽ കടന്നുകയറി ഇന്ത്യയ്ക്കായി രഹസ്യ ദൗത്യം നടത്തി തിരികെ എത്തിയ അൻസാരിയെ പക്ഷേ മൂന്നാം തവണ കാത്തിരുന്നത് പാക് ജയിലായിരുന്നു. മൂന്നാമത്തെ ദൗത്യത്തിനിടെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അൻസാരിയെ പിടികൂടുകയായിരുന്നു. 1976 ഡിസംബർ 23ന് അറസ്റ്റിലായ അൻസാരിയെ പാകിസ്ഥാനിലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം വിചാരണ ചെയ്യുകയും 13 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

നീണ്ട 13 വർഷം ഇയാൾ പാക് ജയിലിൽ കഴിഞ്ഞ ശേഷം മാതൃരാജ്യത്ത് തിരികെ എത്തി. എന്നാൽ തിരിച്ചെത്തിയപ്പോൾ, അൻസാരിയെ സർക്കാർ തിരിച്ചറിഞ്ഞില്ല. പോസ്റ്റോഫീസിലെ ജോലിയും നഷ്ടമായി. ഒരു ഔദ്യോഗിക രേഖയിലും അൻസാരിയെകുറിച്ച് പരാമർശമില്ലായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ താമസിക്കുന്ന അൻസാരി വാർദ്ധക്യത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് നിയമയുദ്ധത്തിന് തയ്യാറായത്. സുപ്രീം കോടതിയിൽ അൻസാരി നൽകിയ ഹർജിയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രം ജിത് ബാനർജി അൻസാരിയുടെ പരാതി സാങ്കൽപ്പികമാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ കോടതിയുടെ ഒരു ചോദ്യത്തിന് മുന്നിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പതറി. തപാൽ ഓഫീസിലെ ജോലിയിൽ നിന്ന് അൻസാരിക്ക് നീണ്ട അവധി നൽകിയത് എന്തുകൊണ്ടാണെന്നായിരുന്നു ആ ചോദ്യം. 1976 മുതൽ അൻസാരി ജോലി ചെയ്തിട്ടില്ല.

എന്നാൽ പിരിച്ചു വിട്ടത് 1980ൽ മാത്രം. ജോലിക്ക് എത്താത്തതോ, പിരിച്ചുവിട്ടതോ ആശ്രിതരായ കുടുംബത്തെ അറിയിച്ചില്ല. അവർക്ക് അൻസാരിയുടെ ശമ്പളാനുകൂല്യങ്ങൾ കൈമാറിയിട്ടില്ല. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമില്ലാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. രണ്ടു വട്ടം അതിർത്തി അങ്ങോട്ടുമിങ്ങോട്ടും കടന്ന അൻസാരിക്ക് അതിനുശേഷം ജോലിയിൽ തുടരാൻ കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ അദ്ദേഹം ജോലിക്കെത്താതിരുന്ന ദിവസങ്ങൾ കേന്ദ്രസർക്കാർ എങ്ങനെ പരിഗണിച്ചുവെന്ന് സുപ്രീംകോടതി ചോദിച്ചു.

ഇതൊക്കെ കെട്ടുകഥയാണെന്ന മറുപടിയാണ് സർക്കാർ അഭിഭാഷകൻ നൽകിയത്. 40 വർഷം മുമ്പ് നടന്ന റെക്കോർഡ് കണ്ടെത്താൻ പ്രയാസമാണെന്ന വാദവും കോടതി തള്ളി. ഒരു രഹസ്യ ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് പിടിക്കപ്പെട്ട തങ്ങളുടെ ആളുകളെ പരിഗണിക്കാത്തത് എല്ലാ രാജ്യങ്ങളും പിന്തുടരുന്ന സാധാരണ രീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞു. തുടർന്ന് അൻസാരിക്ക് അഞ്ച് ലക്ഷം രൂപ എക്‌സ്ഗ്രേഷ്യ നൽകണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.

Read more

തന്റെ കക്ഷിക്ക് 75 വയസ് പ്രായമായെന്നും മറ്റു വരുമാനം ഇല്ലെന്നും മകളെ പൂർണമായും ആശ്രയിച്ചാണ് അൻസാരി കഴിയുന്നത് രാജ്യത്തിന് വേണ്ടി സേവനം നടത്തിയ ആളെ സർക്കാർ തള്ളിപ്പറയുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും അൻസാരിയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതൊടെ തന്റെ യൗവന കാലം അതി സാഹികമായി രാജ്യത്തിന് വേണ്ടി മാറ്റിവെച്ച അൻസാരി തന്റെ വാർദ്ധക്യം നിതിക്ക് വേണ്ടിയാണ് പോരുതിയത്. ആ നീതിയാണ് ഇന്ന് അദ്ദേഹത്തിന് ലഭിച്ചത്.