ബി.ജെ.പിക്ക്  ബംഗാളിൽ നഷ്ടപ്പെട്ടത് 

രാധിക ബോർഡിയ 

“ദീദി, ഓ ദീദി”  ഇപ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവിജയത്തിന്റെ ചുരുക്കപ്പേരായി മാറിയിരിക്കുന്നു.
പശ്ചിമബംഗാളിൽ ബിജെപിയുടെ റാലിക്കിടയിൽ നരേന്ദ്രമോദി ഉയർത്തിയ അല്പം സ്ത്രീവിരുദ്ധതയുടെ ലാഞ്ഛനയുണ്ടായിരുന്ന പരിഹാസം ബിജെപിക്ക് തിരിച്ചടിയാകുകയും ടിഎംസിയെ സഹായിക്കുകയും ചെയ്തു എന്നുവേണം കരുതാൻ.

എന്നാലത് ബംഗാൾ  ബിജെപിക്ക് പൊതുവിൽ ക്ഷീണമൊന്നുമുണ്ടാക്കിയില്ല. 2016 തിരഞ്ഞെടുപ്പിൽ നേടിയ രണ്ടു സീറ്റ് വെച്ചുനോക്കുമ്പോൾ ഇപ്പോൾ നേടിയ 77 നേട്ടമാകുകയും രണ്ടാമത്തെ വലിയ കക്ഷിയായി അത് മാറുകയും ചെയ്തു.
എന്നാൽ ബംഗാൾ തിരഞ്ഞെടുപ്പിനെ നിർണായക പോരാട്ടമായി  ഒരു തിരഞ്ഞെടുപ്പ് കുരുക്ഷേത്രമായി  ഉയർത്തുന്നതിൽ ബിജെപി സ്വയം അപമാനിക്കുന്നുണ്ടായിരുന്നു. മമതാ ബാനർജിയാകട്ടെ സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന പ്രവണതയോട്, വർഗീയതയോട്, പണാധിപത്യത്തോട്, പ്രധാനമന്ത്രിയോട് എന്തിന് തിരഞ്ഞെടുപ്പു കമ്മീഷനോടു വരെ പൊരുതി നിന്ന ഒരു ഉജ്ജ്വല സ്ത്രീവ്യക്തിത്വമായി മാറുകയായിരുന്നു.

2019 – ലോകസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണം ബിജെപി നേടി. ആ കണക്കിനു നോക്കുമ്പോൾ ഇക്കുറി 121 നിയമസഭാ  നേടേണ്ടതായിരുന്നു. എന്നാൽ അതിന്റെ പകുതി മാത്രമേ 2021 ൽ നേടാൻ കഴിഞ്ഞുള്ളൂ. മാത്രമല്ല ബിജെപിയുടെ വോട്ട് ശതമാനം 10 കുറയുകയും ചെയ്തു.

ഇവിടെ പ്രധാനമന്ത്രി സ്വന്തം പാർട്ടിയെ കുഴിയിൽ വീഴിക്കുകയായിരുന്നു. 2014 നുശേഷം ജനപ്രിയ നായകർ ആരുമില്ലാത്ത ചില സംസ്ഥാനങ്ങളിൽ പുറത്തെടുത്തു വിജയിച്ച ഈ തന്ത്രം ബംഗാളിൽ ഫലിച്ചില്ല എന്നുവേണം മനസ്സിലാക്കാൻ.  2015 ൽ മഹാഗഡ്ബന്ധനെതിരെ ഈ തന്ത്രം പരാജയപ്പെട്ടതാണ്. തേജസ്വി യാദവിനെതിരെയും ഇത് പ്രയോഗിച്ചു പരാജയപ്പെട്ടു. ഇത് പുനഃപരിശോധിക്കുന്നതാണ് അവർക്കു മെച്ചം. എന്തായാലും പകരം കൊണ്ടുവരാൻ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇപ്പോഴില്ലാത്ത സാഹചര്യത്തിൽ. ഇപ്പോഴും ജാതിക്കും സ്വത്വചിന്തയ്ക്കും ചുറ്റിനും കറങ്ങുന്ന ഒരു ചട്ടക്കൂടേ ബിജെപിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവർക്ക് അതാണെളുപ്പവും ഹിന്ദി ബെൽറ്റിൽ ഫലപ്രദമായി പ്രയോഗിക്കാൻ കഴിഞ്ഞതും.

ഈ വിജയത്തെ ഒരു  ബംഗാളി അസാധാരണത്വത്തിന്റെ  ഉദാഹരണമായി കാണുന്നവരോട് ക്ഷമ ചോദിച്ചു കൊണ്ടു പറയാം  ബംഗാൾ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങൾ ബിഹാറിൽ നിന്നും  റിപ്പോർട്ടു ചെയ്യുന്നത് ഇതായിരിക്കുമോ അതുപോലെ ആയിരുന്നു.  ബംഗാളിനെക്കുറിച്ച് പ്രത്യേകിച്ച്  എന്തെങ്കിലും ഉണ്ടെങ്കിൽ അത് സാമുദായിക  ജനസംഖ്യാനുപാതികമാണ്. സംസ്ഥാനത്തെ ഉയർന്ന മുസ്ലിം ശതമാനം തൃണമൂലിന് സഹായകമായി.

2015 ലെ ബിഹാർ പോലെ തന്നെ, പ്രശാന്ത് കിഷോറിന്റെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റെ ഐ-പി‌എസി ടീം  വഹിച്ച പങ്കും ടി‌എം‌സി പ്രചാരണത്തെ അടയാളപ്പെടുത്തി. ആറ് വർഷം മുമ്പ് നിതീഷ് കുമാറിനെയും ലാലു പ്രസാദിനെയും ഒരുമിച്ച് നിർത്തുകയെന്ന അപ്രാപ്യമായ ഒരു ലക്ഷ്യമാണ്  കിഷോർ നടത്തിയതെങ്കിൽ , ബംഗാളിൽ ശക്തമായ അഭിപ്രായമുള്ള മമത ബാനർജിയുമായി വിജയകരമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടിയുടെ ഘടനയെ സഹായിക്കുന്നതിൽ കിഷോർ ഒരു പങ്കുവഹിച്ചു, അദ്ദേഹത്തിന്റെ ടീം താഴ്ന്നതട്ടിൽ  വേണ്ടവണ്ണം  പഠനം  നടത്തി, ഗവേഷണത്തോട് പ്രതികരിക്കുന്നതിന് ഒരു സംവിധാനം ആവിഷ്കരിച്ചു, ആർ‌എസ്‌എസിനെ പ്രതിരോധിക്കാൻ പാർട്ടിയെ കൂടുതൽ മികച്ചരീതിയിലാക്കാനും ജാതി തന്ത്രങ്ങൾ ആയുധമാക്കാനും പ്രേരിപ്പിച്ചു, പ്രത്യേകിച്ചും ദളിത്, ആദിവാസി സീറ്റുകൾ, ”ഒരു ടി‌എം‌സി പ്രവർത്തകൻ പറഞ്ഞു.

‘ദീദി കെ ബൊലോ’ (ദീദിയോടു പറയൂ) എന്ന പരാതി പരിഹാര പരിപാടി, “ദ്വാരേ  സർക്കാർ” വഴി വികസന പദ്ധതികളുടെ വിപുലമായ വ്യാപനം എന്നിവ കിഷോർ സംവിധാനം ചെയ്തതാണ്, അതിന്റെ വിജയം അടിസ്ഥാനവിഭാഗങ്ങളിൽ ത്തന്നെ  പ്രകടമായിരുന്നു. ധാരാളം സിറ്റിംഗ് എം‌എൽ‌എമാരെ ഒഴിവാക്കി ദളിത്, ആദിവാസി വോട്ടുകൾ നിർണായകമായ നിയോജകമണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് അതിന്റെ കേഡറിനെതിരായ അഴിമതി ആരോപണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകത പാർട്ടിയെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ശക്തമായി പോരാടാനുള്ള കഴിവ് നേടുകയായിരുന്നു തൃണമൂൽ തന്ത്രത്തിന്റെ ഒരു ഭാഗം. ബങ്കുര, പുരുലിയ, ജാർഗ്രാം, വെസ്റ്റ് മേദിനിപൂർ ജില്ലകൾ ഏകദേശം നിർവചിച്ചിരിക്കുന്ന ജംഗൽമഹൽ ഇവ  ഉദാഹരണമായി എടുക്കുക. ഫലം തീരുമാനിക്കുന്നതിൽ ദളിത്, ആദിവാസി വോട്ടുകൾ നിർണായകമായ മേഖലകളാണിത്. 2014 ൽ, ഈ മേഖലയിലെ പരമ്പരാഗത ഇടതുപക്ഷസ്വാധീനത്തെ  മമത നശിപ്പിക്കുകയായിരുന്നുവെങ്കിൽ  2019 ൽ ബിജെപി ആ നാല് ലോക്സഭാ സീറ്റുകളും നേടി.

ഈ പ്രദേശത്ത് ഒരു അടിത്തറ സ്ഥാപിക്കുന്നതിന് ബിജെപിയും അതിന്റെ സംഘാംഗങ്ങളും ജാതിയും സ്വത്വബോധചിന്തയും  വെച്ച് പ്രവർത്തിച്ചിരുന്നു. ഈ ഓരോ നിയോജകമണ്ഡലത്തിലും ടിഎംസിക്ക് ഐ-പിഎസി ഫീഡ്ബാക്കിനെ ആശ്രയിക്കേണ്ടി വന്നു. ആർ‌എസ്‌എസ് സംഘങ്ങൾ നൽ‌കുന്ന ക്ലിനിക്കൽ‌ വിശകലനവും പ്രതികരണവും പ്രാദേശിക ഫീഡ്‌ബാക്കിന് അപ്പുറത്തേക്ക്‌ കാണാൻ‌ കഴിയുന്ന പ്രൊഫഷണൽ‌ രീതികൾ അവലംബിക്കുന്നതിൽ നിന്നും  തൃണമൂലിന് ഒഴിവാക്കാൻ കഴിയുമായിരുന്നില്ല.

ഉദാഹരണത്തിന്, പുരുലിയയിൽ നടന്ന ഒരു റാലിയിൽ അമിത് ഷായും  – മോദിയും  ജംഗൽമഹൽ മേഖലയിൽ വലിയ  റാലികൾ നടത്തിയപ്പോൾ – വിവിധ ഗോത്ര വിഭാഗങ്ങൾക്കായി വികസന ബോർഡുകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ടിഎംസി സ്ഥാനാർത്ഥികൾ സാങ്കൽപ്പിക ബോർഡുകൾ ഉപയോഗപ്രദമല്ലെന്ന് വാദിച്ചു “ശിക്ഷശ്രീ”, 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന എസ്‌സി, എസ്ടി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, ആദിവാസികൾക്കുള്ള പെൻഷൻ പദ്ധതിയായ “ജയ് ജോഹർ”, ദളിത് സമുദായങ്ങളിൽ നിന്നുള്ളവർക്കായി “തപോസിലി ബന്ധു” തുടങ്ങിയ പദ്ധതികൾ ഇതിനകം അവർ  നടപ്പാക്കിയിരുന്നു.

പ്രചാരണതന്ത്രം, പ്രതികരണം , അടവുനയങ്ങൾ എന്നിവ പ്രധാനമാണ്, വീൽചെയറിൽ  ഒതുങ്ങി നിൽക്കുമ്പോൾ മമതയ്ക്ക് ഇവയൊന്നുമില്ലാതെ മുന്നോട്ടു പോകാനാകില്ല . വനിതാ വോട്ടർമാർക്കിടയിലെ അവരുടെ സ്വാധീനവും  അവരുടെ പദ്ധതികളോടുള്ള അവരുടെ പ്രതികരണവും സുവ്യക്തമാണ്. പക്ഷേ അത് സ്വന്തം  പാർട്ടിക്കുള്ളിൽ സ്ത്രീശക്തി പ്രകടിപ്പിക്കുന്നതിനെ കുറിച്ചും കൂടി ആയിരുന്നു മമതയെ സംബന്ധിച്ച്.

പുരുഷ പ്രമാണികളായ മോദി, ഷാ എന്നിവരോട്  പാർലമെന്റിൽ  ശക്തമായ നിലപാടെടുക്കുന്ന  നേതാക്കളുണ്ട്, മഹുവാ മൊയ്ത്രയെ പോലെ . “മോദി ജി നിങ്ങൾക്ക് ദീദിയെ ഭയപ്പെടുത്താൻ കഴിയില്ല, പക്ഷേ ബിജെപിയിലെ നിങ്ങളുടെ ചില സുഹൃത്തുക്കളെ അവർ  ഭയപ്പെടുത്തുന്നുണ്ടെന്നു  ഞാൻ കരുതുന്നു,” ബങ്കുരയിലെ ജില്ലാ മഹിളാ സെല്ലിന് നേതൃത്വം നൽകുന്ന  മൗ സെൻഗുപ്ത തിരഞ്ഞെടുപ്പുഫലത്തിനു ശേഷം  പറഞ്ഞു. തൃണമൂലിന്റെ പ്രചാരണങ്ങളിൽ “ബംഗ്ലാ നിജർ മെയ്‌കേ ചായെ” (ബംഗാളിന് അതിന്റെ പുത്രിയെ വേണം).എന്ന മുദ്രാവാക്യം മുഴങ്ങാറുണ്ട്.

ബിജെപിയുടെ പ്രചാരണത്തിനിടയിൽ സംഭവിച്ച തെറ്റുകൾ അവരെ  പുറത്തു നിന്നുള്ളവർ എന്ന ധാരണ ശക്തിപ്പെടുത്താൻ സഹായിച്ചു, അവരുടെ ബംഗാളി ഭാഷയും സംസ്കാരവും ആൾമാറാട്ടം പോലെയാണ് ജനത്തിന് തോന്നിച്ചത്. മോദിയെ പോലുള്ള നേതാക്കൾ ബംഗാളിയിലേക്ക് കടന്നുവന്ന ഹാസ്യപോരാട്ടങ്ങൾ കൊൽക്കത്തയിലുടനീളമുള്ള പരസ്യബോർഡുകളിൽ മമതയുടെ ചിത്രങ്ങളെ ശക്തിപ്പെടുത്താൻ സഹായകമായി.

മോദിക്ക് രാഹുലിനെ കളിയാക്കാൻ സാധിച്ചേക്കും. പക്ഷെ ഞങ്ങളെ ചിരിപ്പിക്കുന്നത് മോദിയാണ്. അയാളുടെ ” പരിവർത്തൻ” ഞങ്ങൾക്കൊരിക്കലും സ്വീകാര്യമല്ല.
ഈ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പിനെ മതേതര വിജയം മാത്രമായി  കാണുന്നത് തെറ്റിദ്ധാരണാജനകമാണ്, കാരണം അത്  വോട്ടർമാർക്കിടയിൽ ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വർഗീയതയുടെ അപ്പീലിന്റെ വ്യാപ്തി മറയ്ക്കുന്നു.

ശക്തമായ ബിജെപിക്ക് എത്ര ശക്‌തസാന്നിദ്ധ്യം ഉണ്ടായാലും   മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ   അവർ ഒഴിഞ്ഞു മാറുന്നില്ല. ബംഗാളിൽ മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തോളമുണ്ട്. ഇതിൽ ഭൂരിഭാഗവും തൃണമൂലിലേക്കാണ് പോയത്, അവർ ബിജെപിക്ക് വോട്ടു ചെയ്യില്ല. ഇത് സൂചിപ്പിക്കുന്നത് 38.7 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് അമുസ്‌ലിം വോട്ടർമാരിൽ ടി.എം.സിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്. ഇതാണ് ബിജെപി നേടിയ 77 സീറ്റുകൾ.

ഹൂഗ്ലിയിൽ നിന്നുള്ള ആർ‌എസ്‌എസ് പ്രവർത്തകനായ ഹരിപാദ് സിംഗ് ബിജെപിയുടെ ഭാഗത്തുണ്ടായ തെറ്റുകൾ എടുത്തുപറയുകയുണ്ടായി.  പ്രത്യേകിച്ചും പാർട്ടിയുടെ സ്വന്തം പ്രവർത്തകർക്ക് വിരുദ്ധമായി തൃണമൂലിൽ നിന്നും കുടിയേറിയവർക്ക്  ടിക്കറ്റുകൾ കൊടുത്തതും സ്വന്തം പാർട്ടിക്കാർ തന്നെ പിണങ്ങിപ്പോയതുമായ സംഭവങ്ങൾ പലയിടത്തുമുണ്ടായി. എന്നാൽ ദീർഘകാല പരിചിതനായ ഹരിപദ്  പറയുന്നത് ചില സീറ്റുകളിലെ ഫലത്തിൽ താനും മറ്റ് ആർ‌എസ്‌എസ് അംഗങ്ങളും നിരാശരായെങ്കിലും, ബിജെപി സംസ്ഥാനത്ത് സ്ഥിരതാമസമാക്കി എന്നും ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ഇനി എളുപ്പമാകും എന്നുമാണ്. തങ്ങളുടെ ആവശ്യങ്ങൾ പ്രകാരം രാജ്യത്തെ മറ്റേതൊരു ബിജെപി ഘടകങ്ങളേക്കാളുമധികം ബംഗാൾ ഘടകത്തിന് തങ്ങളെ സഹായിക്കാൻ സാധിക്കും എന്നുമാണ്.

Read more


സ്വതന്ത്രവിവർത്തനം:  സാലിഹ് റാവുത്തർ