Monday, 17 August 2026
‘Honest storytelling is a powerful means of change
04:27:22 PM IST
Film News

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാൽ; തുടക്കത്തിന്റെ ട്രെയിലര്‍ പുറത്ത്

SHARE

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാൽ. വിസ്മയ മോഹന്‍ലാല്‍ നായികയായി എത്തുന്ന ആദ്യ ചിത്രം തുടക്കത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്നാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമായി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ഈ മാസം ഏഴിന് തിയറ്ററുകളില്‍ എത്തുകയാണ്. ട്രെയിലര്‍ ലോഞ്ച് താരങ്ങള്‍ നിറഞ്ഞ രാവില്‍ നടന്നു. സന്തോഷകരമായ നിമിഷം എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആശിര്‍വാദ് സിനിമാസ് ആണ് തുടക്കം നിര്‍മ്മിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സായികുമാര്‍, മനോജ് കെ ജയന്‍, ബോബി കുര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ജെക്‌സ് ബിജോയി ആണ് സംഗീത സംവിധാനം.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →