Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:02:17 AM IST
Celebrity Talk

‘തുടക്കം’ നാളെ മുതൽ; മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

SHARE

തന്റെ ആദ്യ ചിത്രം ‘തുടക്കം’ നാളെ തിയറ്ററുകളിൽ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാൽ. അമ്മ സുചിത്ര മോഹൻലാലിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിനും വിസ്മയയ്ക്കും ആശംസകളുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ഏഴാം തീയതിയാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. വൻ വിജയം നേടിയ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യം ഉൾപ്പെടുത്തിയിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →