Saturday, 15 August 2026
‘Honest storytelling is a powerful means of change
04:20:39 PM IST
National

‘പെൺകുട്ടികൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും, കോളജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്’; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ്

ന്യൂസ് ഡെസ്ക് 5 August 2026, 3:19 pm
SHARE

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ്. തമിഴ്‌നാട്ടിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. സി ജോസഫ് വിജയ് സർക്കാറിന്റെ ആദ്യബജറ്റിലാണ് ഈ പ്രഖ്യാപനം. തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്.

കോളജ് വിദ്യാർഥികൾക്ക് ലാപ്ടോപും, പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്ക് സൈക്കിളും, ഹെൽമറ്റും, വാട്ടർബോട്ടിലും സർക്കാർ നൽകുമെന്ന് ബജറ്റിൽ പറയുന്നു. മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനം സർക്കാരിൻ്റെ കീഴിൽ നടത്തും. 5 ലക്ഷം കോളജ് വിദ്യാർഥികൾക്ക് എഐ പരിശീലനം നടത്തുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്.

സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ തുക വർധിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിൻ്റെ കന്നിബജറ്റ് ധനമന്ത്രി എൻ.മേരി വിൽസണാണ് അവതരിപ്പിച്ചത്. നാളെ കാർഷിക ബജറ്റ് അവതരിപ്പിക്കും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →