ഉദ്ധവ് താക്കറേക്ക് കാലിടറിയതെവിടെ

ഉദ്ധവ് താക്കറേയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക കൊണ്ടുവരാനുള്ള നീക്കങ്ങള്‍  പവാര്‍ നടത്തിയത് ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറേയിലൂടെയും  ഭാര്യ രശ്മി  താക്കറേയിലൂടെയും ആയിരുന്നു. അതാണ് ശിവസേനയെ ഇന്നത്തെ അവസ്ഥയില്‍  കൊണ്ടെത്തിച്ചത്. സംസ്ഥാനത്ത് ബി ജെപിയെ അധികാരത്തിലേറ്റാതിരിക്കുക എന്ന പവാറിന്റെ തന്ത്രത്തിന് അദ്ദേഹം കണ്ടെത്തിയ മികച്ചആയുധമായിരുന്നു ഉദ്ദവ് താക്കറേ