കാനത്തിന് എതിരെ  കലാപക്കൊടി ഉയരുമ്പോള്‍

ഞാനാണ് പാര്‍ട്ടിയെന്ന് കാനം  രാജേന്ദ്രന്‍ ചിന്തിക്കുന്നുവെന്നാണ് സി. ദിവാകരനെ പോലുള്ളവരുടെ ആരോപണം.  വി .എസ് അച്യുതാനന്ദനെയും  പിണറായി    വിജയനെയും  വരെ നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞ വെളിയം ഭാര്‍ഗവനേയും സി. കെ ചന്ദ്രപ്പനെയും പോലുള്ള അതികായകര്‍ നയിച്ച പാര്‍ട്ടിക്ക് കാനത്തിന്റെ കിരീടധാരണത്തോടെ  സി. പി.എമ്മിന്റെ കോലായില്‍ കിടക്കേണ്ടി വന്നുവെന്നാണ് കാനം വിരുദ്ധര്‍ പറയുന്നത്