വമ്പന്‍ പ്രഖ്യാപനം വരുന്നു, കോഹ്‌ലി ക്യാപ്റ്റന്‍സി ഒഴിയുന്നു!

ഈ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ കോഹ്‌ലിയുടെ ഈ നീക്കം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നതായും രോഹിത് ശര്‍മ്മയുമായി നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ കോഹ്‌ലി തീരുമാനമെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.