തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ചൂട് പിടിക്കുമ്പോള്‍

വരുന്ന മെയിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ അഗ്നിപരീക്ഷ എന്ന് വേണമെങ്കില്‍ പറയാം, സി പി എം അത് സമ്മതിച്ചുതരില്ലങ്കിലും , യു ഡി എഫിനെ സംബന്ധിച്ചിടത്തോളവും തൃക്കാക്കര ജീവന്‍മരണ പോരാട്ടത്തിനുള്ള വേദിയാണ്. 2011 ല്‍ ഉണ്ടായ കാലം മുതല്‍ യു ഡി എഫിന്റെ സ്വന്തം മണ്ഡലമെന്ന് അറിയപ്പെടുന്ന മണ്ഡലമാണിത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയോജകമണ്ഡലമായിരുന്ന തൃപ്പുണിത്തുറയെ വെട്ടിമുറിച്ചാണ് തൃക്കാര നിയോജകമണ്ഡലമുണ്ടാക്കിയത്്.