ആരാധകരെ പേടിച്ച് ക്രിസ്റ്റ്യാനോയെ തഴഞ്ഞ് സ്പാനിഷ് വമ്പന്‍

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ട് ആദ്യം ചേക്കേറാന്‍ നീക്കമിട്ടത് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലെന്ന് റിപ്പോര്‍ട്ട്. സിആര്‍7നെ കൂടെക്കൂട്ടാന്‍ അത്‌ലറ്റിക്കോയ്ക്ക് അര്‍ദ്ധ മനസുണ്ടായിരുന്നെങ്കിലും ആരാധക രോഷം ഭയന്ന് അവര്‍ പിന്മാറിയെന്നും പറയപ്പെടുന്നു.