ശാസ്ത്രിയുടെ പിന്‍ഗാമിയെ ഉറപ്പിച്ച് ദാദ, ഇനി വേണ്ടത് ഒന്നുമാത്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് പദത്തില്‍ രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ മനസില്‍ ഉറപ്പിച്ച് ബിസിസിഐ. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതു സംബന്ധിച്ച സൂചന നല്‍കി. ട്വന്റി20 ലോക കപ്പിനു ശേഷം പരിശീലക സ്ഥാനത്ത് തുടരേണ്ടെന്ന് ശാസ്ത്രി തീരുമാനിച്ചിരുന്നു.