ശ്രീലേഖ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കണോ?

കേരളം കണ്ട ഏറ്റവും പ്രമാദമായ കേസ് വിചാരക്കണക്കോടതിയില്‍ നില്‍ക്കുമ്പോഴാണ്  റിട്ടയര്‍ ചെയ്ത ഡി ജി പി ആ കേസിനെക്കുറിച്ച്  ചല വെളിപ്പെടുത്തല്‍ നടത്തുന്നത്്.  അത് കേസിന്റെ മെറിറ്റിനെ എത്ര കണ്ടു ബാധിക്കുമെന്നൊക്കെ കണ്ടറിയേണ്ടതുണ്ട്്.  നടി ആക്രമിക്കപ്പെട്ടവിഷയത്തില്‍  പുതിയ ട്വിസ്റ്റുകളും ടേണുകളും ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.    ശ്രീലേഖ പറയുന്നത് കണ്ണുടച്ച് വിശ്വസിക്കേണ്ടകാര്യമൊന്നും ആര്‍ക്കുമില്ല.  നടിയെ ആക്രമിച്ച കേസിന്റെ ബുദ്ധി കേന്ദ്രം ദിലീപാണെങ്കില്‍  അയാള്‍ ഒരു ദയക്കും അര്‍ഹനല്ല,    കേസിപ്പോള്‍ വിചാരണക്കോടതിയിലാണ്.   ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ കാക്കുകയാണ് ഈ വിഷയത്തില്‍ എല്ലാവര്‍ക്കും അഭികാമ്യമായിട്ടുളളത്.