അന്ന് സച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ എന്നെ ജീവനോടെ കത്തിച്ചേനെ

ക്രിക്കറ്റിലെ ഏറ്റവും കടുത്ത എതിരാളികളാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തറും. ഇരുവരും കളത്തില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് പിച്ചിന് പുറത്ത് സച്ചിനും അക്തറും നല്ല സുഹൃത്തുക്കള്‍ തന്നെ. സച്ചിനുമൊത്തുള്ള അപൂര്‍വ്വനിമിഷങ്ങളിലൊന്ന് ഓര്‍ത്തെടുക്കുകയാണ് അക്തര്‍.