പേരറിവാളന്‍, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദയനീയ ചിത്രം.

1991 മെയ് 21 ന് ശ്രീപെരുംമ്പത്തൂരില് രാത്രി 10.10 ന് സ്വീകരണ സ്ഥലത്ത് നടന്ന ബോംബ് സ്‌ഫോടനത്തില് കോണ്ഗ്രസ് പ്രസിഡന്റും മുന് പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. എല് ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് നേരിട്ട് ഏര്പ്പാടാക്കിയ ചാവേര് പുലികള് ആണ് ഈ കൃത്യം നിര്വ്വഹിച്ചത്്.