മലയാള സിനിമയില്‍ ഇനി ഒന്നും പഴയത് പോലെ ആകില്ല

നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് ജയിലില്‍ ആകുന്നതോടെയാണ് മലയാള സിനിമയില്‍ എന്തോ കാര്യമായി ചീഞ്ഞുനാറുന്നുവെന്ന് സാമാന്യജനം മനസിലാക്കിത്തുടങ്ങിയത്. സിനിമാ ലോകത്ത് വിശുദ്ധപശുക്കളാരുമില്ലെന്ന് ജനം ഉറച്ച്് വിശ്വസിക്കാന്‍ തുടങ്ങിയതും അന്ന് മുതലാണെന്ന് പറയാം.