സംരംഭങ്ങള്‍ക്ക് മുന്നില്‍ കൊടികള്‍ വേണ്ടാ,   പി രാജീവിന്റെ  പുതിയ സുവിശേഷം  ഫലം കാണുമോ?

കേരളത്തിന്റെ വ്യവസായിക തലസ്ഥാനത്തെ പ്രതിനീധീകരിക്കുന്ന ജനപ്രതിനിധി കൂടിയാണ്  വ്യവസായ മന്ത്രി പി രാജീവ്.  നിരവധി തൊഴിലാളിയൂണിയനുകളുടെ തലപ്പത്തും അദ്ദേഹമുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ  സംരംഭങ്ങള്‍ക്ക് മുന്നില്‍ കൊടികള്‍ വേണ്ടാ എന്ന അദ്ദേഹത്തിന്റെ നിലപാട്    തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് ഇപ്പോഴും അവകാശപ്പെടുന്ന സി പി എമ്മില്‍ എത്ര കണ്ട് സ്വീകരിക്കപ്പെടുമെന്ന  സംശയവുമുണ്ട്.   എന്നാലും  ഒരു കാര്യം ഉറപ്പാണ്.  സി പി എം  ഇനി പഴയ സി പി എം അല്ല.