അന്ന് മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഹേഷ്. ഒരു കാലത്ത് മലയാള സിനിമയില്‍ വളരെ സജീവമായിരുന്നു അദ്ദേഹം. പിന്നീട് സംവിധാനത്തിലേക്കും ചുവട് വയ്ക്കുകയായിരുന്നു.
2016 ല്‍ ആയിരുന്നു അദ്ദേഹം അവസാനം സിനിമ സംവിധാനം ചെയ്തത്. എന്തുകൊണ്ടാണ് പിന്നീട് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മഹേഷ്.