തുടക്കം രാജകീയം, ക്ലൈമാക്‌സില്‍ സൈഡായി സഞ്ജു

ഐപിഎല്‍ 14ാം സീസണ്‍ സെഞ്ച്വറി പ്രകടനത്തോടെ രാജകീയമായി തുടങ്ങിയ മലയാളി താരം സഞ്ജു സാംസണ് ക്ലൈമാക്‌സില്‍ പിഴച്ചു. കെകെആറിനെതിരായ സീസണിലെ അവസാന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പ്ലേഓഫില്‍ കടക്കാന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിപ്പിക്കാന്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വിചാരിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഇത്. എങ്കിലും സഞ്ജുവിന് ഈ സീസണ് ബെസ്റ്റാണ്.