അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാന്‍ കാരണം കോവിഡല്ല, കാരണം മറ്റൊന്ന്!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില് മാഞ്ചസ്റ്ററില് നടക്കേണ്ടിയിരുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ നിരാശയിലാണ് ആരാധകര്. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസോയോക്ക് കോവിഡ് ബാധിച്ചതിനെ തുടര്ന്ന് ഇന്നലത്തെ പരിശീലനം ഒഴിവാക്കിയെങ്കിലും ടെസ്റ്റ് നടക്കുമെന്നു തന്നെയാണ് കരുതപ്പെട്ടത്. എന്നാല് കോവിഡ് കാരണമല്ല അഞ്ചാം ടെസ്റ്റ് വേണ്ടെന്നുവച്ചതെന്നും ഇന്ത്യന് കളിക്കാരുടെ ഉത്കണ്ഠയാണ് പ്രശ്നമായതെന്നും ഇംഗ്ലണ്ട് ആന്ഡ് വെയ്ല്സ് ക്രിക്കറ്റ് ബോര്ഡ് സിഇഒ ടോം ഹാരിസണ് പറഞ്ഞു.