കോച്ചാവാന്‍ നാട്ടിലെ പ്രമുഖര്‍ക്ക് താത്പര്യമില്ല, ഇന്ത്യയ്ക്ക് വിദേശ കോച്ച് വരുന്നു!

വരുന്ന ടി20 ലോക കപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനിരിക്കെ പുതിയ പരിശീലകനായുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ. പരിശീലകനാകുമെന്നും ഏവരും ഉറപ്പിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് അതില്‍ താത്പര്യമില്ലെന്ന് അറിയിച്ചതാണ് ബിസിസിഐയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്. പിന്നെ ഉയര്‍ന്നു വന്നത് വിവിഎസ് ലക്ഷ്മണിന്റെയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെയും പേരുകളായിരുന്നു. ഇവരും ഇന്ത്യയുടെ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന് അറിയച്ചെന്നാണ് വിവരം. ഇതേ തുടര്‍ന്ന് വിദേശ കോച്ചിനായുള്ള തിരച്ചിലിലാണ് ബിസിസിഐ എന്നാണ് വിവരം.