ഡോളര്‍ കടത്ത് നിയമസഭയില്‍; പ്രതിപക്ഷബഹളം, പ്രതീകാത്മക സഭ

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതീകാത്മക സഭ ചേര്‍ന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ചു.