വാര്‍ത്താ നേരങ്ങളില്‍ മെസിയെ മറികടന്ന് ക്രിസ്റ്റ്യാനോ

ആധുനിക ഫുട്‌ബോളിലെ ഹരം കൊള്ളിക്കുന്ന താരയുദ്ധമാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിയും ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് തുറുപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലെ മത്സരം. ചിലപ്പോള്‍ മെസി വിജയിയാകും; മറ്റുചിലപ്പോള്‍ ക്രിസ്റ്റ്യാനോയും. ചാമ്പ്യന്‍സ് ലീഗിലെ ഒടുവിലത്തെ മത്സരങ്ങളിലൂടെയും മെസിയും ക്രിസ്റ്റ്യാനോയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇക്കുറി മെസിയെ ക്രിസ്റ്റ്യാനോ കടത്തിവെട്ടിയെന്നു പറയാം.